നമ്മളില്‍ പലര്‍ക്കുമുളള പ്രശ്നമാണ് വിട്ടുമാറാത്ത ക്ഷീണം. രാവിലെ എഴുന്നേല്‍ക്കുന്നത് മുതല്‍ തുടങ്ങുന്നതാണ് ഈ ക്ഷീണം. ഒരു കാരണവും ഇല്ലാതെയാകും പലര്‍ക്കും ഈ ക്ഷീണം അനുഭവപ്പെടുക. ഇതിനായി എനര്‍ജി ഡ്രിങ്ക് കുടിച്ചിട്ടൊന്നും യാതൊരു ഫലവും ഉണ്ടാകില്ല. എന്നാല്‍ ഉപ്പും പഞ്ചസാരയും കൊണ്ട് ഒരു പരിഹാരം ഉണ്ട്.
ഉപ്പും പഞ്ചസാരയും അനുപാതത്തിൽ ചേര്‍ത്ത് ഒരു നുള്ളെടുത്ത് നാക്കിന്റെ അടിയിലായി വെച്ചാൽ ക്ഷീണം കുറയും. ഉപ്പ്, പഞ്ചസാര മിശ്രണത്തിന്‍റെ ഒറ്റ നുള്ള് കൃതിമ എനർജി ഡ്രിങ്കുകളെക്കാളും ഉത്തമമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
Read Also : ശബരിമലയ്ക്ക് പോകാനുള്ള ചടങ്ങുകളില്‍നിന്ന് വിലക്കി, പരാതിയുമായി യുവാവ്
ഇത് പരീക്ഷിച്ചിട്ടും ക്ഷീണം മാറിയില്ലെങ്കില്‍ ചികിത്സ തേടണം. കഠിനമായ ജോലി, രാത്രിയിലെ ഉറക്കമില്ലായ്മ, രക്തക്കുറവ്, പ്രമേഹം, തൈറോയ്ഡ് പ്രശ്നങ്ങള്‍, ഹൃദ്രോഗം, നിര്‍ജലീകരണം, വിഷാദം, മൂത്രനാളിയിലെ അണുബാധ എന്നിവ കൊണ്ടും ക്ഷീണം വരാം. അതിനാല്‍ ശരിയായ രോഗനിര്‍ണ്ണയം നടത്തണം.
Post Your Comments