ശബരിമല: കനത്ത മഴ പെയ്യുമ്പോഴും സന്നിധാനത്ത് ശനിയാഴ്ച വൈകുന്നേരം നട തുറക്കുമ്പോള്‍ ഭക്തരുടെ നിലയ്ക്കാത്ത പ്രവാഹമായിരുന്നു. ഇരുമുടിക്കെട്ടേന്തിയെത്തിയ തീര്‍ഥാടകര്‍ പതിനെട്ടാംപടി ചവിട്ടി ദര്‍ശനം നടത്തി.
നടപ്പന്തല്‍ നട തുറക്കുമ്പോൾ ഏതാണ്ട് പൂര്‍ണമായും നിറഞ്ഞിരുന്നു. തിരക്ക് ഏറെ നേരം നീണ്ടുനിന്നു. ഇടയ്ക്കിടെ മഴ പെയ്യുന്നതിനാല്‍ പതിനെട്ടാംപടിക്ക് മുകളില്‍ ടാര്‍പോളിന്‍ കെട്ടി മറച്ചിട്ടുണ്ട്.
Read Also : കോഴികളെ വിഴുങ്ങിയ ശേഷം കോഴിക്കൂട്ടിൽ തന്നെ സുഖനിദ്ര : ഒടുവിൽ പെരുമ്പാമ്പിന് സംഭവിച്ചത്
ദര്‍ശനത്തിനായി ശനിയാഴ്ച 42,354 പേര് ബുക്ക് ചെയ്തിരുന്നു. 27840 പേരാണ് വെള്ളിയാഴ്ച ദര്‍ശനം നടത്തിയത്. ഡിസംബര്‍ ഒമ്പത് മുതല്‍ മകരവിളക്ക് അവസാനിക്കും വരെ വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് ഏതാണ്ട് പൂര്‍ണമാണ്. വെര്‍ച്വല്‍ ക്യൂ വഴി 40,000 പേരും സ്പോട്ട് ബുക്കിംഗ് വഴി 5,000 പേരുമടക്കം 45000 പേര്‍ക്കാണ് ഒരു ദിവസം ദര്‍ശനത്തിന് അവസരം ഒരുക്കിയിരിക്കുന്നത്.
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പൊലീസ് ഭക്തരെ കടത്തിവിടുന്നത്. സാനിറ്റൈസര്‍ നൽകിയും ആവശ്യക്കാര്‍ക്ക് മാസ്ക് നല്‍കിയുമാണ് പൊലീസ് നടപ്പന്തലിലെ ക്യൂവിലേക്ക് കടത്തിവിടുന്നത്.
Post Your Comments