KozhikodeLatest NewsKeralaNattuvarthaNews

പു​ഴ​യി​ൽ മു​ങ്ങി​യ കൂ​ട്ടു​കാ​രെ ര​ക്ഷി​ച്ച് താരമായി അ​ഹ​മ്മ​ദ് ഫ​വാ​സും മു​ഹ​മ്മ​ദ് ഇ​ർ​ഫാ​നും

തേ​ഞ്ഞി​പ്പ​ലം മ​തി​ല​ഞ്ചേ​രി ഷൈ​ജു​വിന്റെ മ​ക​നാ​യ ഗോ​കു​ൽ​ദേ​വ്, മ​തി​ല​ഞ്ചേ​രി അ​ജിത്തിന്റെ മ​ക​ൻ ആ​കാ​ശ് എ​ന്നി​വ​രെ​യാ​ണ് ഇ​രു​വ​രും ര​ക്ഷി​ച്ച​ത്

തേ​ഞ്ഞി​പ്പ​ലം: കു​ളി​ക്കാ​നി​റ​ങ്ങി പുഴയിൽ മു​ങ്ങി​യ കൂ​ട്ടു​കാ​രെ ര​ക്ഷി​ച്ച് താ​ര​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ. മേ​ട​പ്പി​ൽ അ​ഹ​മ്മ​ദ് ഫ​വാ​സും പാ​റ​പ്പു​റ​ത്ത് മു​ഹ​മ്മ​ദ്‌ ഇ​ർ​ഫാ​നു​മാ​ണ് കൂ​ട്ടു​കാ​രെ ര​ക്ഷി​ച്ച് നാടിന്റെ അ​ഭി​മാ​ന​മാ​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം ക​ട​ലു​ണ്ടി പു​ഴ​യി​ൽ തേ​ഞ്ഞി​പ്പ​ലം അ​രീ​പ്പാ​റ കു​റു​മ്പ​റ്റ ക​ട​വി​ലാ​യി​രു​ന്നു സം​ഭ​വം. തേ​ഞ്ഞി​പ്പ​ലം മ​തി​ല​ഞ്ചേ​രി ഷൈ​ജു​വിന്റെ മ​ക​നാ​യ ഗോ​കു​ൽ​ദേ​വ്, മ​തി​ല​ഞ്ചേ​രി അ​ജിത്തിന്റെ മ​ക​ൻ ആ​കാ​ശ് എ​ന്നി​വ​രെ​യാ​ണ് ഇ​രു​വ​രും ര​ക്ഷി​ച്ച​ത്.

പു​ഴ കാ​ണാ​നെ​ത്തി കു​ളി​ക്കാ​നി​റ​ങ്ങി​യ​താ​യി​രു​ന്നു ര​ണ്ടു​പേ​രും. ന​ടു​വി​ലു​ള്ള തു​രു​ത്തി​ലേ​ക്ക് വെ​ള്ളം കു​റ​ഞ്ഞ ഭാ​ഗ​ത്തു​കൂ​ടി പാ​റ​ക്കെ​ട്ടി​ലൂ​ടെ ന​ട​ന്നു​പോ​വു​മ്പോ​ഴാ​ണ് അ​പ​ക​ടം. ന​ട​ക്കു​ന്ന​തി​നി​ടെ ആ​ഴ​ക്കൂ​ടു​ത​ലു​ള്ള ഭാ​ഗ​ത്തേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ഇ​തി​ൽ ഗോ​കു​ൽ ദേ​വ് വെ​ള്ള​ത്തി​ൽ വീ​ണ് ച​ളി​യി​ൽ മു​ങ്ങി. ആ​കാ​ശ് കൈ​യി​ൽ കി​ട്ടി​യ മ​ര​ച്ചി​ല്ല​യി​ൽ പി​ടി​ച്ചു​നി​ന്നു.

Read Also : മോഷണ ഉരുപ്പടികള്‍ പട്ടിക തിരിച്ച്‌ തെളിവ് സഹിതം തിരികെ നല്‍കി : ഒടുവില്‍ ‘സത്യസന്ധനായ’ കള്ളൻ അറസ്റ്റിൽ

ഈ ​സ​മ​യം പു​ഴ​ക്ക​ര​യി​ൽ പ​ന്ത് ക​ളി​ക്കു​ക​യാ​യി​രു​ന്ന അ​ഹ​മ്മ​ദ് ഫ​വാ​സും മു​ഹ​മ്മ​ദ് ഇ​ർ​ഫാ​നും ബ​ഹ​ളം കേ​ട്ട് ഓ​ടി​യെ​ത്തി ര​ണ്ടു​പേ​രെ​യും ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ച​ളി​യി​ൽ ആ​ണ്ടു​പോ​യ ഗോ​കു​ലി​നെ പൊ​ക്കി​ക്കൊ​ണ്ടു​വ​രാ​ൻ ഏ​റെ പാ​ടു​പെ​ട്ടെന്ന് ഇരുവരും പറഞ്ഞു.

ക​ര​യി​ലെ​ത്തി​ച്ച ഉ​ട​നെ പ്ര​ഥ​മ ശു​ശ്രൂ​ഷ കൊ​ടു​ത്ത​പ്പോ​ഴാ​ണ് ഗോ​കു​ലി​ന് ബോ​ധം തി​രി​ച്ചു​കി​ട്ടി​യ​ത്. തുടർന്ന് ഉടൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. കൂ​ട്ടു​കാ​രു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യ സ​ന്തോ​ഷ​ത്തി​ലാ​ണ് ഒ​മ്പ​താം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന അ​ഹ​മ്മ​ദ് ഫ​വാ​സും മു​ഹ​മ്മ​ദ് ഇ​ർ​ഫാ​നും.

shortlink

Related Articles

Post Your Comments

Related Articles


Back to top button