Latest NewsNewsInternational

ഒമിക്രോണ്‍ ജലദോഷപ്പനി പോലെ പടരും : ഗുരുതര പ്രത്യാഘാതങ്ങള്‍ ശരീരത്തിലുണ്ടാക്കാനും സാധ്യത

ന്യൂഡല്‍ഹി: കോവിഡിന്റെ തീവ്രവ്യാപന ശേഷിയുള്ള ഓമിക്രോണ്‍ വകഭേദത്തെ സൂക്ഷിക്കണമെന്ന് ശാസ്ത്രലോകത്തിന്റെ മുന്നറിയിപ്പ്. സാധാരണ ജലദോഷപ്പനിയുണ്ടാക്കുന്ന കൊറോണ വൈറസുകളിലെജനിതകഘടന കൂടി ഉള്‍ക്കൊണ്ടാണ് ഒമിക്രോണ്‍ വകഭേദം രൂപപ്പെട്ടതെന്നാണ് ഏറ്റവും പുതിയ പഠനം.

Read Also : സൈനികർക്കു 100 ദിവസം കുടുംബത്തോടൊപ്പം ചെലവിടാൻ അവസരം ഒരുക്കും: പാകിസ്താൻ അതിർത്തിയിൽ അമിത് ഷാ

രണ്ടു സാധ്യതകളാണുള്ളത്. സാധാരണ ജലദോഷപ്പനി പോലെ വന്നുപോകാം. ജലദോഷപ്പനിയോടെന്ന പോലെ ശരീരം പ്രതികരിക്കുമെങ്കിലും ചിലപ്പോള്‍ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കാം. ജലദോഷപ്പനി പോലെ പെട്ടന്ന് എല്ലാവരിലേക്കും പടര്‍ന്നു പിടിക്കുന്നതാകും ഒമിക്രോണ്‍ വകഭേദം. പ്രത്യാഘാതങ്ങളെ കുറിച്ച് പഠനം നടക്കുകയാണ്. ലോകത്ത് ഒമിക്രോണ്‍ അതിവേഗം പടരുകയാണ് .

റിസ്‌ക് രാജ്യങ്ങളില്‍ നിന്നു മടങ്ങിയെത്തുന്നവര്‍ വിമാനത്താവളത്തില്‍ തെറ്റായ വിലാസം നല്‍കി മുങ്ങുന്നത് ഗുരുതരമായ ഭവിഷ്യത്താണ് ഉണ്ടാക്കുന്നത്. ഈ സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കാന്‍ വിമാനത്താവള അധികൃതര്‍ക്കു കേന്ദ്രം നിര്‍ദ്ദേശം നല്‍കി. ഒമിക്രോണ്‍ ആശങ്ക നിലനില്‍ക്കെ, ദക്ഷിണാഫ്രിക്കയില്‍ നിന്ന് ശനിയാഴ്ച മീററ്റില്‍ മടങ്ങിയെത്തിയ 13 പേര്‍ തെറ്റായ ഫോണ്‍ നമ്പറും വിലാസവും നല്‍കി മുങ്ങിയതാണ് ഒടുവിലത്തെ സംഭവം.

കര്‍ണാടകയിലും ഇതുപോലെ മുങ്ങിയ 10 പേരെ കുറിച്ചു വിവരമില്ല. ഇവിടെ ഒമിക്രോണ്‍ വഴി കോവിഡ് സ്ഥിരീകരിച്ച ഒരാള്‍ ജനിതക ശ്രേണീകരണ റിപ്പോര്‍ട്ട് വരുന്നതിനു മുന്‍പു തന്നെ ഇന്ത്യ വിട്ടതും കേന്ദ്രം ഗൗരവത്തോടെ കാണുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button