അബുദാബി: ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറിനെ സ്വീകരിച്ച് അബുദാബി കിരീടാവകാശിയും, യു എ ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. ഖസർ അൽ ഷാതിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച്ച. ജയ്ശങ്കറിനെ അദ്ദേഹം യുഎഇയിലേക്ക് സ്വാഗതം ചെയ്തു. യു.എ.ഇ.യുടെ സുവർണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നേർന്ന ആശംസകൾ അദ്ദേഹം അറിയിച്ചു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ പുരോഗമിക്കുന്നതിനും വികസിക്കുന്നതിനുമുള്ള ആശംസകളും അദ്ദേഹം നേർന്നു. ശൈഖ് മുഹമ്മദ് പ്രധാനമന്ത്രിയ്ക്കും അദ്ദേഹം ആശംസകൾ അറിയിച്ചു. സൗഹൃദപരമായ ഇന്ത്യൻ ജനതയ്ക്ക് കൂടുതൽ വികസനത്തിനും വളർച്ചയ്ക്കും ആശംസകൾ അറിയിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
യു എ ഇയുടെ ദേശീയ ദിനത്തിന് ആശംസകൾ നേർന്നതിന് പ്രധാനമന്ത്രി മോദിയോട് അദ്ദേഹം നന്ദിയും അഭിനന്ദനവും അറിയിച്ചു. ശൈഖ് മുഹമ്മദും ഇന്ത്യൻ വിദേശകാര്യ മന്ത്രിയും യു എ ഇയും ഇന്ത്യയും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തത് സംബന്ധിച്ച ചർച്ചകളും അദ്ദേഹം നടത്തി.
Post Your Comments