കൊച്ചി: കളമശേരിലുണ്ടായ കാര്‍ അപകടത്തില്‍ യുവതി മരിച്ച സംഭവത്തിൽ മന്‍ഫിയയെ കൊല്ലുമെന്ന് കാമുകന് ഭീഷണിപ്പെടുത്തിയിരുന്നതായി മാതാപിതാക്കള്‍. കളമശേരി പത്തടിപ്പാലത്ത് മെട്രോ തൂണില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ ആലുവ ചുണങ്ങംവേലി എരുമത്തല കൊട്ടാരപ്പിള്ളി വീട്ടിന് മന്‍ഫിയ(21)ആണ് മരിച്ചത്.
അതേസമയം കാര്‍ യാത്രികരായ എല്ലാവരും മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു. അപകടത്തിനു പിന്നാലെ കാറിലുണ്ടായിരുന്ന ഒരാള്‍ ഇവിടെ നിന്നും ഓടിപ്പോയിരുന്നു. സല്‍മാനുല്‍ ഫാരിസ്, ജിബിന്‍ ജോണ്സണ് എന്നിവരാണ് കാറിലുണ്ടായിരുന്ന മറ്റു രണ്ടുപേര്‍. എന്നാല്‍ കാറില്‍ മൊത്തം നാല് പേരാണുണ്ടായിരുന്നതെന്നാണ് മന്‍ഫിയയുടെ മാതാപിതാക്കള്‍ പറയുന്നത്.
Read Also : ആലപ്പുഴയുടെ വിവിധ ഭാഗങ്ങളിൽ ഭീതിപരത്തി കവര്‍ച്ചാ സംഘം: ദൃശ്യങ്ങള്‍ സിസിടിവിയില്‍, നിരവധി വീടുകളിൽ കയറി
അപകടം സംഭവിച്ച് കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തിയതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി.എച്ച്. നാഗരാജു പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് കമ്മീഷണര്‍ അറിയിച്ചു.
Post Your Comments