കോഴിക്കോട്: ജില്ലയിലെ തീക്കുനിയിൽ നിർമാണത്തിലിരിക്കുന്ന വീടിന്റെ വാർപ്പ് തകർന്നു വീണ് ഒരാൾക്ക് ദാരുണാന്ത്യം. മൂന്നുപേർക്ക് ഗുരുതര പരിക്കേറ്റു.
തീക്കുനി സ്വദേശിയായ ഉണ്ണി എന്ന ജിതിന് (23) ആണ് മരിച്ചത്. സാരമായി പരിക്കേറ്റ മൂന്നു പേരെ വടകര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജിതിന് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു.
Read Also : വഖഫ് നിയമനത്തിനെതിരായ പ്രതിഷേധം പള്ളികളിൽ തന്നെ, പ്രതിഷേധങ്ങൾ വേണ്ടെന്ന് തീരുമാനിച്ചിട്ടില്ല: ഹുസൈൻ മടവൂർ
പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം പിന്നീട് സംസ്കരിക്കും. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Post Your Comments