തിരുവനന്തപുരം: വിഴിഞ്ഞം കാരക്കാട് റിസോര്‍ട്ടിലെ ലഹരിപാര്‍ട്ടിക്കിടെ എക്‌സൈസ് റെയ്ഡ്. എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് നടത്തിയ പരിശോധനയില്‍ ഹഷീഷ്, എംഡിഎംഎ തുടങ്ങിയ ലഹരിവസ്തുകള്‍ പിടിച്ചെടുത്തു. ‘നിര്‍വാണ’ എന്ന കൂട്ടായ്മയാണ് ഇന്നലെയും ഇന്നുമായി പാര്‍ട്ടി സംഘടിപ്പിച്ചത്.
Read Also : സിലബസ് പരിഷ്‌കരണത്തില്‍ പാഠ്യേതര വിഷയങ്ങള്‍ക്കും പ്രാധാന്യം നല്‍കും: മന്ത്രി വി ശിവന്‍കുട്ടി
മുമ്പും ഇതേ റിസോര്‍ട്ടില്‍ ലഹരിപാര്‍ട്ടി നടന്നിട്ടുണ്ട്. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് റിസോര്‍ട്ട് നിരീക്ഷിച്ചു വരികയായിരുന്നു. ഇന്നലെ പാര്‍ട്ടി നടന്നുവെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇന്ന് ഉച്ചയോടെയാണ് എക്‌സൈസ് സംഘം സ്ഥലത്തെത്തിയത്. എക്‌സൈസ് ഉദ്യോഗസ്ഥര്‍ എത്തുമ്പോഴും പാര്‍ട്ടി നടക്കുകയായിരുന്നു.
പുതുവര്‍ഷ ആഘോഷങ്ങളോടനുബന്ധിച്ച് വിവിധയിടങ്ങളില്‍ ലഹരിപാര്‍ട്ടി സംഘടിപ്പിക്കുന്നതായി എക്‌സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. പരിശോധന ശക്തമാക്കുമെന്ന് നടത്തുമെന്ന് എക്‌സൈസ് അറിയിച്ചു.
Post Your Comments