കൊല്‍കത്ത: ആളൊഴിഞ്ഞ ക്ലാസ്സ്മുറിയിൽ വച്ച് വിദ്യാര്‍ഥിനിയെ ലൈംഗികപീഡനത്തിനിരയാക്കിയ പ്രതിയെ അറസ്റ്റ് ചെയ്തു. കൂച് ബെഹാര്‍ തൂഫാന്‍ഗഞ്ചിലെ കോളജില്‍വച്ചാണ് സംഭവം. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയുടെ പരാതിയിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Also Read:ഗസ്റ്റ് ലക്ച്ചറര്‍ ഒഴിവ്
നവംബര്‍ 30 നാണ് പരാതിക്കടിസ്ഥാനമായ സംഭവം നടക്കുന്നത്. കോളേജില്‍ പ്രവേശിച്ച അക്രമി ആളൊഴിഞ്ഞ മുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. തുടർന്ന് വീട്ടിലെത്തിയ പെണ്‍കുട്ടി കുടുംബാംഗങ്ങളോട് വിവരം പങ്കുവയ്ക്കുകയും ഇവരെല്ലാം ചേർന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.
അതേസമയം, തുടക്കത്തിൽ പരാതി നൽകാൻ വിസമ്മതിച്ച പെൺകുട്ടിയും കുടുംബവും വെള്ളിയാഴ്ച പരാതിയുമായി രംഗത്തെത്തുകയായിരുന്നു. കോളജില്‍ മതിയായ സുരക്ഷയില്ലാത്തതിനാലാണ് ഇത്തരമൊരു സംഭവം നടന്നതെന്ന് പരാതിയിൽ കുടുംബം ആരോപിക്കുകയും ചെയ്തു.
Post Your Comments