ആലപ്പുഴ: ആര്‍എസ്എസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അഞ്ച് നേരത്തെ നമസ്‌കാരം നടത്താൻ അനുവദിക്കില്ലെന്നൊക്കെയാണ് സംഘപരിവാര്‍ മുദ്രാവാക്യമെന്നും നിലവിൽ കേരളത്തിൽ അതേൽക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സ്വന്തം വളര്‍ച്ചയ്ക്ക് ആർഎസ്എസ് കലാപങ്ങളെയും സംഘര്‍ഷങ്ങളെയും ഉപയോഗിക്കുകയാണെന്നും തലശേരിയിലെ സംഘപരിവാര്‍ പ്രകടനത്തില്‍ കേരളത്തില്‍ കേള്‍ക്കരുതാത്ത മുദ്രാവാക്യം മുഴക്കി എന്നും പിണറായി പറഞ്ഞു. ഇപ്പോൾ അത് നടപ്പാക്കാനാവില്ലെന്ന് സംഘ്പരിവാറിന് തന്നെ അറിയാമെന്നും എന്നാൽ വിദ്വേഷം കുത്തിവെക്കാനാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
നാഗാലാൻഡിൽ അസം റൈഫിൾസ് ക്യാമ്പിന് നേരെ ആൾക്കൂട്ട ആക്രമണം
ഹലാൽ വിവാദത്തിന്റെ പേരിൽ വർഗീയത പരത്തുകയാണെന്നും എന്നാൽ ആ ഭക്ഷണരീതി പണ്ടേ ഉള്ളതാണെന്നും പിണറായി വിജയൻ പറഞ്ഞു. പാർലമെന്റിലെ ഭക്ഷണത്തിലും ഹലാൽ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, കേരളത്തിൽ അതിന്റെ പേരിൽ വർഗീയ മുതലെടുപ്പിനാണ് സംഘ്പരിവാർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഘപരിവാര്‍ പറയുന്നത് കോണ്‍ഗ്രസ് അതേപടി ആവര്‍ത്തിക്കുന്നുവെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
Post Your Comments