ErnakulamNattuvarthaMollywoodLatest NewsKeralaCinemaNewsEntertainmentMovie Gossips

മരക്കാര്‍ സിനിമയുടെ വിജയം ദേശസ്‌നേഹത്തിന്റെ വിജയയം, സിനിമാ മേഖലയെ തകര്‍ക്കുന്ന പ്രവണതകള്‍ക്കെതിരെ അണിചേരണം: മോഹന്‍ലാല്‍

കൊച്ചി: മരക്കാര്‍ സിനിമയുടെ വിജയത്തിലുള്ള സന്തോഷവും പ്രേക്ഷകരോടുള്ള നന്ദിയും പങ്കുവെച്ച് മോഹന്‍ലാല്‍. മരക്കാര്‍ എന്ന ചിത്രത്തെ ഇരു കൈയും നീട്ടി സ്വീകരിച്ച ലോകമെമ്പാടുമുള്ള കുടുംബ പ്രേക്ഷകര്‍ക്ക് നന്ദിയും സ്‌നേഹവും ഫേസ്ബുക്ക് ലൈവിലൂടെ അദ്ദേഹം അറിയിച്ചു.

ഈ ചിത്രത്തിന്റെ വിജയം സിനിമയെ സ്‌നേഹിക്കുന്നവരുടെ മാത്രമല്ലെന്നും നാടിനെ സ്‌നേഹിക്കുന്നവരുടെയും നാടിന്റെ വളര്‍ച്ചയില്‍ അഭിമാനം കൊള്ളുന്നവരുടെ കൂടി വിജയമാണെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി. മലയാള ഭാഷയില്‍ ഒരു ചിത്രം രാജ്യാതിര്‍ത്തികള്‍ കടന്ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുക എന്ന വലിയൊരു യജ്ഞത്തിന്റെ കൂടി വിജയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭീതിപടർത്തി ഒമിക്രോൺ: സിഡ്നിയിൽ സാമൂഹിക വ്യാപനം സ്ഥിരീകരിച്ചു, കനത്ത ജാഗ്രത

‘നമ്മളെല്ലാവരും സ്വാതന്ത്ര്യത്തോടെ സമാധാനത്തോടെ ഇന്ന് ജീവിക്കുന്നതിന്റെ പിന്നില്‍ ജീവത്യാഗം ചെയ്ത അനേകം മനുഷ്യരുണ്ട് എന്ന ചരിത്രത്തിന്റെ ഓര്‍മപ്പെടുത്തല്‍ കൂടിയാണ് ഈ ചിത്രം. മരക്കാര്‍ സിനിമയുടെ വിജയം ദേശസ്‌നേഹത്തിന്റെ വിജയം കൂടിയാണ്.’ മോഹൻലാൽ പറഞ്ഞു.

പ്രേക്ഷകർ ചിത്രത്തിന് നല്‍കിക്കൊണ്ടിരിക്കുന്ന സ്‌നേഹവും സഹകരണവും ഇനിയും ഉണ്ടാകണമെന്നും ചിത്രത്തിന്റെ വ്യാജ പതിപ്പ് ആരും കാണുകയോ പ്രചരിപ്പിക്കുകയും ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു. കോവിഡിന് ശേഷം സിനമാ വ്യവസായത്തെ തകര്‍ക്കുന്ന ഇത്തരം വ്യാജപതിപ്പുകള്‍ക്കെതിരെ പ്രേക്ഷകരും അണിചേരണമെന്നും സിനിമാ വ്യവസായം ഒട്ടേറെ കുടുംബങ്ങളുടെ ആശ്രയമാണെന്നും മോഹൻലാൽ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button