Latest NewsIndiaInternational

പാകിസ്ഥാൻ അതിർത്തി ഇന്ത്യ എന്തുകൊണ്ട് തുറക്കുന്നില്ല ? : വ്യാപാരബന്ധം ആരംഭിക്കണമെന്ന് നവജ്യോത് സിംഗ് സിദ്ധു

'പാകിസ്ഥാനുമായി വാണിജ്യബന്ധത്തിലേർപ്പെടുക എന്നത് മാത്രമാണ് ഇനിയൊരു പോംവഴി'

ന്യൂഡൽഹി: ഇന്ത്യയും പാകിസ്ഥാനുമായുള്ള സുഹൃദ്ബന്ധത്തിലൂടെ വ്യാപാരം വളരുമെന്ന് പഞ്ചാബ് പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്‌ നവജ്യോത് സിംഗ് സിദ്ധു. അമൃത്സറിൽ വെച്ച് മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയിൽ നിന്ന് പാകിസ്ഥാനിലേക്ക് ‘അമൻ ഇമാൻ ബസ് സേവ’ എന്ന പേരിൽ ബസ് സർവീസ് കൊണ്ടു വന്ന പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയെ ഈ അവസരത്തിൽ താൻ ബഹുമാനപൂർവ്വം ഓർക്കുന്നുവെന്നും സിദ്ധു പറഞ്ഞു.

പാകിസ്ഥാനിലിപ്പോൾ കറാച്ചി അതിർത്തി തുറന്നിരിക്കുകയാണെന്നും എന്തുകൊണ്ടാണ് വ്യവസായത്തിനു വേണ്ടി അടൽ അതിർത്തി തുറക്കാത്തതെന്നും അദ്ദേഹം ചോദിച്ചു.
ഒരു പക്ഷേ, കേന്ദ്രസർക്കാർ ഇതു തുറക്കുകയാണെങ്കിൽ പാകിസ്ഥാനുമായി പഞ്ചാബിന് വാണിജ്യ ബന്ധം വർധിപ്പിക്കാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പഞ്ചാബിൽ തൊഴിലില്ലായ്മ വർദ്ധിച്ചിരിക്കുകയാണെന്നും പാകിസ്ഥാനുമായി വാണിജ്യബന്ധത്തിലേർപ്പെടുക എന്നത് മാത്രമാണ് ഇനിയൊരു പോംവഴിയെന്നും അദ്ദേഹം വാദിച്ചു.

സിദ്ധുവും പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനും അടുത്ത ബന്ധം പുലർത്തുന്നവരാണ്. പാകിസ്ഥാൻ ആക്രമണങ്ങളെ ന്യായീകരിച്ചു കൊണ്ടുള്ള സിദ്ധുവിന്റെ പരാമർശങ്ങൾ ഈയിടെ പുറത്തു വന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button