ന്യൂഡൽഹി: ഇന്ത്യൻ സൈന്യത്തിന്റെ ഒരു വിഭാഗം സൈനികാഭ്യാസത്തിനായി മാലിദ്വീപിലേക്ക് തിരിച്ചു. ഡിസംബർ 6 മുതലാണ് എക്സ് എകുവെറിൻ എന്ന കോഡ്നെയിമുള്ള ഇന്ത്യ-മാലിദ്വീപ് സംയുക്ത സൈനികാഭ്യാസം ആരംഭിക്കുക.
എകുവെറിൻ എന്നാൽ ദിവേഹി ഭാഷയിൽ സുഹൃത്തുക്കൾ എന്നാണർത്ഥം. എക്സ് എകുവെറിനിലൂടെ ഇരുരാജ്യങ്ങളുടെയും ആത്മവിശ്വാസവും സഹകരണവും വർദ്ധിപ്പിക്കുക, ഇരുസേനകളുടെയും അറിവുകൾ പരസ്പരം കൈമാറുക, സാങ്കേതികവിദ്യകൾ പങ്കുവയ്ക്കുക എന്നിവയാണ് ലക്ഷ്യം വയ്ക്കുന്നത്.
സാംസ്കാരിക, സ്പോർട്സ് പ്രവർത്തനങ്ങളും സൈനികാഭ്യാസത്തിന്റെ ഭാഗമായി നടക്കും. ഇന്ത്യൻ മഹാസമുദ്രത്തിലെ സുരക്ഷാപങ്കാളിത്തം വർദ്ധിപ്പിക്കുന്ന സംയുക്ത സൈനികാഭ്യാസം ഇരുരാഷ്ട്രങ്ങളുടെയും ശത്രുരാജ്യങ്ങൾക്കുള്ള നിശബ്ദമായ താക്കീതു കൂടിയാണ്.
Post Your Comments