ന്യൂയോർക്ക്: ആണവ പദ്ധതി സംബന്ധിച്ച ചർച്ചകളിൽ ഇറാൻ ഉഴപ്പുന്നുവെന്ന് യു.എസ്. ഇറാനും മറ്റു ലോക ശക്തികളും തമ്മിലുള്ള ചർച്ച എങ്ങുമെത്താത്തത് ഇക്കാര്യത്തിൽ ഇറാൻ കാണിക്കുന്ന അലസത മൂലമാണെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ആരോപിച്ചു.
വാഷിംഗ്ടണുമായുള്ള സമവായ ചർച്ചകൾ നടക്കുന്നതിനിടെ ആണവ പദ്ധതിയുമായി മുന്നോട്ടു പോകാൻ ഇറാനെ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. യുറേനിയം സമ്പുഷ്ടീകരണവുമായി ഇറാൻ മുന്നോട്ടു പോകുന്നുണ്ടെന്നും, നയതന്ത്ര ചർച്ചകൾ ഫലിച്ചില്ലെങ്കിൽ പിന്നെ ഇക്കാര്യത്തിൽ എന്താണ് വേണ്ടതെന്ന് യു.എസിനറിയാമെന്നും ബ്ലിങ്കൻ മുന്നറിയിപ്പു നൽകി.
2015-ലെ ഇറാൻ ആണവ കരാർ പുനസ്ഥാപിക്കാനുള്ള ചർച്ചകൾ എങ്ങുമെത്താതെ പോവുകയാണ്. ഏഴാം വട്ട ചർച്ചയാണ് ഇപ്പോൾ വ്യക്തമായ കാരണങ്ങളില്ലാതെ നിർത്തി വെച്ചിരിക്കുന്നത്. ഇതിൽ പ്രകോപിതരായ ഇസ്രായേൽ, ചർച്ച നിർത്തിവയ്ക്കാൻ ലോക രാഷ്ട്രങ്ങളോട് ഇന്നലെ ആവശ്യപ്പെട്ടിരുന്നു. ഇറാൻ ഒരിക്കലുമൊരു ആണവശക്തിയാകില്ലെന്ന് ഇസ്രായേൽ ചാരസംഘടനയായ മൊസാദ് വെല്ലുവിളിച്ചിട്ടുണ്ട്
Post Your Comments