ThiruvananthapuramKeralaNattuvarthaLatest NewsNews

തിരുവനന്തപുരം ജില്ലയില്‍ നാല് വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ്: ചൊവ്വാഴ്ച പ്രാദേശിക അവധി

തെരഞ്ഞെടുപ്പ് ദിവസം രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണ് വോട്ട് ചെയ്യാനുള്ള സമയം

തിരുവനന്തപുരം: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ നാല് വാര്‍ഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഈ മാസം 7ന് നടക്കുന്നതിനാല്‍ ജില്ലാ കളക്ടര്‍ നവ്‌ജ്യോത് ഖോസ പ്രാദേശിക അവധി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയ്ക്കാണ് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചത്.

Read Also : നിയമസഭാ തെരഞ്ഞെടുപ്പില്‍ സഖ്യം: അമരീന്ദര്‍ സിംഗ് ബിജെപി നേതാക്കളെ കാണും

പോളിംഗ് സ്റ്റേഷനുകളായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ആറിനും ഏഴിനും അവധിയായിരിക്കും. വോട്ടെണ്ണല്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് എട്ടിനും പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം കോര്‍പ്പറേഷനിലെ വെട്ടുകാട് വാര്‍ഡ്, പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്തിലെ പോത്തന്‍കോട് വാര്‍ഡ്, ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തിലെ ഇടക്കോട് വാര്‍ഡ്, വിതുര ഗ്രാമപഞ്ചായത്തിലെ പൊന്നാംചുണ്ട് വാര്‍ഡ് എന്നിവിടങ്ങളിലാണ് 7ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

തെരഞ്ഞെടുപ്പ് ദിവസം രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണ് വോട്ട് ചെയ്യാനുള്ള സമയം. ഡിസംബര്‍ 8നാണ് വോട്ടെണ്ണല്‍. കൊവിഡ് ബാധിതര്‍ക്കും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും ബാലറ്റ് ഉപയോഗിച്ച് വോട്ട് ചെയ്യാം. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഓരോ ഘട്ടത്തിലും പൂര്‍ണമായും കൊവിഡ് മാനദണ്ഡം പാലിക്കണം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button