പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് പമ്പയില്‍ നിന്ന് ഇതര സംസ്ഥാനത്തേക്ക് കെഎസ്ആര്‍ടിസി ബസ് സര്‍വീസ് തുടങ്ങുന്നു. ഡിസംബര്‍ ഏഴ് മുതല്‍ കോയമ്പത്തൂര്‍, പഴനി, തെങ്കാശി എന്നിവിടങ്ങളിലേക്കാണ് സര്‍വീസ് നടത്തുന്നത്. 12 ബസുകളാണ് ഇതിനായി ക്രമീകരിച്ചിട്ടുള്ളത്.
ചെന്നൈ, മധുര എന്നിവിടങ്ങളിലേക്ക് രണ്ടാം ഘട്ടത്തില്‍ സര്‍വീസ് തുടങ്ങും. പമ്പ-നിലയ്ക്കല്‍ റൂട്ടില്‍ ചെയിന്‍ സര്‍വീസിനായി ക്രമീകരിച്ചിരിക്കുന്ന 128 ബസുകളിലായി ഇതുവരെ 4,52,698 തീര്‍ത്ഥാടകരാണ് യാത്ര ചെയ്തത്. തീര്‍ത്ഥാടകരുടെ തിരക്ക് കൂടിയതോടെ പമ്പ-നിലയ്ക്കല്‍ ചെയിന്‍ സര്‍വീസിനായി 99 ബസുകള്‍ കൂടി പമ്പയിലേക്ക് അധികമായി എത്തിക്കും.
വൈകിട്ട് 7 മുതല്‍ രാത്രി 12 മണി വരെ നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് ചെയിന്‍ സര്‍വീസ് ഇല്ല. അതേസമയം പമ്പയില്‍ നിന്ന് നിലയ്ക്കലിലേക്ക് ബസ് ഉണ്ടാകും. പമ്പയില്‍ നിന്ന് നേരിട്ട് ചെങ്ങന്നൂര്‍ 35, കോട്ടയം 10, തിരുവനന്തപുരം 10, എറണാകുളം 7, പത്തനംതിട്ട, കുമളി, എരുമേലി എന്നിവിടങ്ങളിലേക്ക് 4 വീതവും സര്‍വീസാണ് നടത്തുന്നത്.
Post Your Comments