മുംബൈ : വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്നും ആ ബന്ധത്തിൽ മകനുണ്ടെന്നുമാരോപിച്ചുള്ള ബീഹാര്‍ സ്വദേശിനിയുടെ പരാതിയിൽ ഡിഎൻഎ പരിശോധനാ ഫലം പുറത്തുവിടുന്നതിൽ ആശങ്കയില്ലെന്ന് ബിനോയ് കോടിയേരി. ഡിഎൻഎ ഫലം പരസ്യപ്പെടുത്തണമെന്ന യുവതിയുടെ അപേക്ഷ ജനുവരി നാലിന് ബോംബെ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് ബിനോയ് കോടിയേരിയുടെ പ്രതികരണം. പീഡനക്കേസ് റദ്ദാക്കണമെന്ന് അഭ്യർത്ഥിച്ചുള്ള ഹർജി ഹൈക്കോടതിയിലുണ്ടെന്നും നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും ബിനോയ് വ്യക്തമാക്കി.
Read Also : ‘ലോകത്തിനു മുൻപിൽ പാകിസ്ഥാൻ നാണംകെട്ടു’ : ശ്രീലങ്കൻ പൗരന്റെ കൊലപാതകത്തിൽ പ്രതികരിച്ച് ഇമ്രാൻഖാൻ
ഈ മാസം 13-നാണ് അന്ധേരി ദിൻഡോഷി സെഷൻസ് കോടതിയിൽ പീഡനക്കേസിൽ വിചാരണ ആരംഭിക്കുന്നത്. ഡി.എൻ.എ. ഫലം പോലീസ് മുദ്രവെച്ച കവറിൽ കഴിഞ്ഞ വർഷം ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു. 2020 ഡിസംബർ ഒൻപതിനാണ് ഓഷിവാര പോലീസ് ഫലം സമർപ്പിച്ചത്. വീണ്ടും കേസുകൾ പരിഗണിക്കാൻ തുടങ്ങിയ സാഹചര്യത്തിലാണ് ഡി.എൻ.എ ഫലം പരസ്യപ്പെടുത്തണമെന്ന ആവശ്യവുമായി യുവതി കോടതിയെ സമീപിച്ചത്.
Post Your Comments