ന്യൂഡൽഹി: യാത്രക്കാരൻ മരിച്ചതിനെ തുടർന്ന് എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി. അമേരിക്കയിലെ നെവാർക്കിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം ഡൽഹി വിമാനത്താവളത്തിൽ തിരിച്ചിറക്കിയത് . ടേക്ക് ഓഫ് കഴിഞ്ഞ് മൂന്ന് മണിക്കൂറിന് ശേഷമാണ് വിമാനം തിരിച്ചിറക്കിയത്.
എ.ഐ-105 വിമാനത്തിൽ വെച്ച് മെഡിക്കൽ സംഘം യു.എസ് പൗരനെ പരിശോധനക്ക് വിധേയമാക്കിയെങ്കിലും മരിച്ചിരുന്നു. ഭാര്യയോടൊപ്പം യാത്ര ചെയ്യുകയായിരുന്നു അദ്ദേഹം. പുതിയ ക്രൂവിനൊപ്പം വിമാനം വൈകീട്ട് നാലുമണിക്ക് യാത്ര തുടരുമെന്ന് അധികൃതർ അറിയിച്ചു.
Post Your Comments