ഇടുക്കി: മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് താഴ്ന്നതോടെ ഒന്ന് ഒഴികെ എല്ലാ ഷട്ടറുകളും അടച്ചു. ഇന്ന് അതിരാവിലെയാണ് ഷട്ടറുകൾ അടച്ചത്. ഡാമിലെ ജലനിരപ്പ് 141.95 അടിയായി കുറഞ്ഞു.
വെള്ളിയാഴ്ച രാത്രി 11-ന് ഒൻപത് ഷട്ടറുകൾ തുറന്ന് പുറത്തേയ്ക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് വീണ്ടും കൂട്ടിയിരുന്നു. സ്പിൽവേയുടെ ഒൻപത് ഷട്ടറുകൾ 60 സെന്റിമീറ്റർ ഉയർത്തി സെക്കന്റിൽ 7211 ഘനയടി വെള്ളമാണ് പുറത്തേയ്ക്ക് ഒഴുക്കിയത്. രാത്രി പത്തിന് ഏഴ് ഷട്ടറുകൾ ഉയർത്തി സെക്കന്റിൽ 5,600 ഘനയടി വെള്ളം തുറന്നുവിട്ടിരുന്നു.
Read Also : ആശുപത്രിയിൽ ചികിത്സയിലിരുന്ന ആൾ റോഡിൽ മരിച്ച നിലയിൽ
സെക്കന്റിൽ 3246 ഘനയടി വെള്ളം രാത്രി ഏഴര മുതൽ തുറന്നുവിട്ടിരുന്നു. ഇതാണ് പിന്നീട് തവണകളായി ഉയർത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ തമിഴ്നാട് കേരളത്തിന് മുന്നറിയിപ്പ് നൽകാതെ ഷട്ടറുകൾ തുറന്നത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
Post Your Comments