ThrissurLatest NewsKeralaNattuvarthaNews

ഗുരുവായൂരപ്പന് കാണിക്കയായി ‘മഹീന്ദ്ര ഥാർ’ ലിമിറ്റഡ് എഡിഷൻ

തൃശ്ശൂര്‍: ഗുരുവായൂരപ്പന് കാണിക്കയായി മഹീന്ദ്രയുടെ ന്യൂ ജനറേഷന്‍ എസ്‌യുവി ഥാര്‍. ഏറ്റവും പുതിയ ‘മഹീന്ദ്ര ഥാര്‍’ ഫോര്‍ വീല്‍ ഡ്രൈവാണ് ഇന്ന് രാവിലെ നടയ്ക്കല്‍ സമര്‍പ്പിച്ചത്. പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്രാ ആന്‍റ് മഹീന്ദ്രാ ലിമിറ്റഡാണ് വാഹനം ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് നല്‍കിയത്. റെഡ് കളര്‍ ഡീസല്‍ ഓപ്ഷനിലുള്ള ലിമിറ്റഡ് എഡിഷൻ വാഹനമാണ് ഇത്.

നിലവിൽ വിപണിയില്‍ ഏറ്റവും ഡിമാന്റുള്ള എസ്‌യുവിയാണ് ഥാർ. ഗുരുവായൂര്‍ കിഴക്കേ നടയില്‍ നടന്ന ചടങ്ങില്‍ ദേവസ്വം ചെയര്‍മാന്‍ അഡ്വ കെബി മോഹന്‍ദാസിന് വാഹനത്തിന്റെ താക്കോല്‍ മഹീന്ദ്രാ ആന്റ് മഹീന്ദ്രാ ലിമിറ്റഡിന്റെ ചീഫ്‌ ഓഫ് ഗ്ലോബല്‍ പ്രോഡക്‌ട് ഡവലപ്മെന്റ് ആര്‍ വേലുസ്വാമി കൈമാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button