ഹൃദയത്തിന്റെ ആരോഗ്യം വളരെ പ്രധാനമാണ്. മനുഷ്യന്റെ മനസ്സ് ഹൃദയമാണ് എന്നാണ് പറയാറുളളത്. അതുകൊണ്ടു തന്നെ മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുമ്പോള്‍ നമ്മുടെ ഹൃദയത്തെയാണ് അത് കൂടുതലായി ബാധിക്കുന്നത്. ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറ്റവും നല്ലത് ആയുര്‍വേദം തന്നെയാണ്. അതുപോലെ ആയുര്‍വേദ ഗുണമുളള ഭക്ഷണം ദിവസേനയുളള നമ്മുടെ ഭക്ഷണ ക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് വളരെ നല്ലതാണ്.
➤ നെല്ലിക്ക ദിവസവും കഴിയ്ക്കുന്നത് രക്തക്കുഴലുകളുടെ തകരാറുകള്‍ പരിഹരിക്കാനാന്‍ സഹായിക്കു. കൂടാതെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും, ഹൃദയത്തെ കൂടുതല്‍ ഊര്‍ജസ്വലമാക്കുകയും ചെയ്യുന്നു. ഹൃദയ പേശികളെ ശക്തമാക്കാനും രക്തസമ്മര്‍ദം കുറയ്ക്കാനും നെല്ലിക്ക ഉത്തമമാണ്.
➤ നീര്‍ മരുതിന്റെ പൊടി ചേര്‍ത്ത് തിളപ്പിച്ച വെള്ളം കുടിക്കുന്നതും ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലൊരു മരുന്നാണ്.
➤ വെളുത്തുള്ളി, മഞ്ഞള്‍, ഇഞ്ചി, മുരിങ്ങ എന്നിവയും ഹൃദയാരോഗ്യം കൂടുതല്‍ ശക്തമാക്കാന്‍ സഹായിക്കുന്നു.
➤ അമിതമായ ടെന്‍ഷന്‍ കുറച്ച് ഹൃദയാരോഗ്യം സംരക്ഷിക്കുന്ന നല്ലൊരു മരുന്നാണ് അശ്വഗന്ധം.
➤മോര് കഴിക്കുന്നതും മുരിങ്ങയില, കുമ്പളങ്ങ തുടങ്ങിയവ കറിയാക്കി കഴിയ്ക്കുന്നതും ഹൃദയത്തിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്.
➤ രക്തസമ്മര്‍ദം, പ്രമേഹം, തുടങ്ങിയവയും ഹൃദയാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. അതിനാല്‍ എണ്ണമയമുള്ളതും കൊഴുപ്പ് കൂടിയതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കണം.
➤ ഓക്സിജന്റെ അളവ് ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനാല്‍ പ്രാണായാമം പോലുള്ള ശ്വസന വ്യായാമം ചെയ്യുന്നത് വളരെ നല്ലതാണ്. കൂടാതെ നിത്യവും യോഗ അഭ്യസിക്കുന്നതും ഗുണം ചെയ്യുന്നു.
Read Also:- ആ ടീമുകളിലേക്ക് തിരികെയെത്താൻ ഒരു കളിക്കാരനും ആഗ്രഹിക്കില്ല: ഡാനിയല്‍ വെറ്റോറി
➤ പയറു വര്‍ഗങ്ങള്‍ കഴിയ്ക്കുന്നതും ഹൃദ്രോഗത്തെ നിയന്ത്രിക്കുന്നു. കൂടാതെ ചുക്കുകഷായവും, വെളുത്തുള്ളി , ചീനത്തിപ്പലി, ഓരില വേര്, കരിഞ്ചീരകം, എന്നിവ ചേര്‍ത്തുണ്ടാക്കിയ കഷായവും നിത്യവും കഴിക്കിന്നത് ഹൃദ്രോഗത്തെ തടയാന്‍ സഹായിക്കുന്നു. കൂടാതെ അശ്വഗന്ധ അരിഷ്ടവും, ലേഹ്യവും, നെല്ലിക്ക അടങ്ങിയ ച്യവനപ്രാശവും സ്ഥിരമായി കഴിക്കുന്നത് ഹൃദയരക്ഷയ്ക്ക് വളരെയധികം നല്ലതാണ്.
Post Your Comments