ന്യൂഡല്‍ഹി : ഇന്ത്യയിലെ ചില സംസ്ഥാനങ്ങളുടെ വ്യോമപാതയില്‍ വെള്ളിയാഴ്ച രാത്രി കണ്ടെത്തിയ അസാധാരണ വെളിച്ചമാണ് സമൂഹ മാദ്ധ്യമങ്ങളില്‍ ചര്‍ച്ചയായത്. നിരവധി പേരാണ് ലൈറ്റുകളുടെ ചിത്രങ്ങളും വീഡിയോകളും പങ്ക് വെച്ചത്. ഇരുണ്ട ആകാശത്തിലൂടെ നീണ്ട നിരയിലുടെ ചലിക്കുന്ന ലൈറ്റുകളായിരുന്നു ദൃശ്യങ്ങളില്‍. ലൈറ്റുകള്‍ മിന്നിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു. ഇതോടെ പരിഭ്രാന്തരായ ജനം ആശങ്കയിലായി.
പഞ്ചാബ്-പത്താന്‍കോട്ട് മേഖലകളിലായി രാത്രി ഏഴ് മണിക്കാണ് ലൈറ്റ് കണ്ടെത്തിയതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പറക്കും തളികയെന്ന് പോലും പറഞ്ഞവരുണ്ട്. ഇലോണ്‍ മാസ്‌കിന്റെ സാറ്റ്‌ലൈറ്റ് എന്നും സംശയമുണ്ടായിരുന്നു.
എന്നാല്‍ ഇതൊരു സാറ്റ് ലൈറ്റാണെന്ന് പ്രതിരോധ വിഭാഗങ്ങള്‍ തന്നെ സ്ഥീരീകരിച്ചതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
Post Your Comments