Latest NewsNewsLife StyleFood & CookeryHealth & Fitness

ഡോക്ടറോട് ചോദിക്കാതെ പാരസെറ്റാമോള്‍ വാങ്ങി കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്‌?: ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

ഡോക്ടറോട് ചോദിക്കാതെ പാരസെറ്റാമോള്‍ വാങ്ങി കഴിക്കുന്ന നിരവധി പേരുണ്ട്. മുന്‍പിന്‍ നോക്കാതെയുള്ള പാരസെറ്റാമോള്‍ ഉപയോഗം കടുത്ത ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന്നാണ് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നത്. അനാവശ്യമായി പാരസെറ്റാമോള്‍ കഴിച്ചാൽ ഉണ്ടാകുന്ന ആരോ​ഗ്യപ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

പാരസെറ്റാമോളിന്റെ അളവ് കൂടിയാല്‍ ദഹനക്കുറവിനും വയറുവീര്‍ക്കുന്നതിനും കാരണമായേക്കാം. ഇങ്ങനെ തോന്നുന്നുവെങ്കില്‍ ഉടന്‍ ഡോക്ടറെ കാണുക.

Read Also  :  ഗാംഗുലിയുടെ പ്രസിഡന്റ്സ് ഇലവനെ തകർത്ത് ജയ് ഷായുടെ സെക്രട്ടറി ഇലവൻ

പാരസെറ്റാമോള്‍ ഗുളികകളുടെ കവറില്‍ത്തന്നെ അവ കരളിന് ദോഷകരമാണെന്ന് രേഖപ്പെടുത്താറുണ്ട്. മൂന്ന് ഗ്രാമിലേറെ പാരസെറ്റാമോള്‍ ശരീരത്തിലെത്തിയാല്‍ കരളിന്റെ പ്രവര്‍ത്തനത്തെ ബാധിക്കും. അപകടം ഒഴിവാക്കാന്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം അത് നിര്‍ദേശിച്ച ഡോസില്‍ മാത്രമേ പാരസെറ്റാമോള്‍ കഴിക്കാൻ പാടുള്ളൂ..

ശരീരത്തില്‍ പലയിടത്തായി ചുവന്നു തുടുത്ത പാടുകളുണ്ടായേക്കാം.

Read Also  :   ചികിത്സാ ധനസഹായങ്ങളുടെ പേരില്‍ നടത്തുന്ന പണപ്പിരിവുകൾ നിയന്ത്രിക്കണം: എഐവൈഎഫ്

കരള്‍ അമിതാധ്വാനം ചെയ്യേണ്ടി വരുന്നതുകൊണ്ടുണ്ടാകുന്ന ക്ഷീണാവസ്ഥ. മറവി, അസ്വസ്ഥത തുടങ്ങിയ ലക്ഷണങ്ങളും കണ്ടേക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button