ന്യൂഡല്‍ഹി: പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നതിന് ഡിസംബര്‍ ആറിന് ന്യൂഡല്‍ഹില്‍. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയെയും അദ്ദേഹം സന്ദര്‍ശിക്കും. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സഖ്യം ചേരുന്നത് കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകുമെന്നാണ് വിവരം.
Read Also : യുപിയിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പൂജ്യം സീറ്റുകള്‍, പൊതുജനം പാര്‍ട്ടിയെ തള്ളിക്കളയും: അഖിലേഷ് യാദവ്
പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യം ചേരുന്നതിന് തയ്യാറാണെന്നും കര്‍ഷക നിയമം പിന്‍വലിച്ച് പ്രശ്നത്തിന് പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം പാര്‍ലമെന്റിന്റെ ഇരു സഭകളും കര്‍ഷക നിയമം പിന്‍വലിക്കുന്നതിനുള്ള ബില്‍ പാസാക്കിയിരുന്നു.
കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് പുറത്ത് വന്നതിന് ശേഷം അദ്ദേഹം സെപ്റ്റംബര്‍ 29ന് അമിത് ഷായെ സന്ദര്‍ശിച്ചിരുന്നു. അതിനു പിന്നാലെയാണ് പുതിയ രാഷ്ട്രീയ നീക്കത്തിന് തുടക്കമിട്ട് കൊണ്ട് പഞ്ചാബ് ലോക് കോണ്‍ഗ്രസ് എന്ന സ്വന്തം പാര്‍ട്ടിക്ക് രൂപം കൊടുത്തത്. പിരിഞ്ഞുപോയ അകാലി ഗ്രൂപ്പുകളായ ദിന്‍സ, ബ്രഹ്മപുര വിഭാഗങ്ങള്‍ ഉള്‍പ്പെടെ സമാന ചിന്താഗതിക്കാരായ പാര്‍ട്ടികളുമായുള്ള സഖ്യത്തിനും അദ്ദേഹം ശ്രമിക്കുന്നുണ്ട്.
Post Your Comments