മലപ്പുറം: കോട്ടക്കലിൽ നവവരനെ ഭാര്യ വീട്ടുകാർ മർദ്ദിച്ച സംഭവത്തിൽ വഴിത്തിരിവ്. മർദ്ദിച്ചില്ലെന്നും തന്റെ വീട്ടുകാരുമായി ഉന്തും തല്ലും ഉണ്ടായപ്പോഴാണ് അപകടം പറ്റിയതെന്നും പരാതിക്കാരനായ അസീബിന്റെ ഭാര്യ പറയുന്നു. അസീബിനെതിരെ ഗുരുതര ആരോപണങ്ങളാണ് യുവതി ഉന്നയിക്കുന്നത്. ഭർത്താവ് തന്നെ പ്രകൃതി വിരുദ്ധ ലൈംഗികതയ്ക്ക് നിർബന്ധിച്ചെന്നും രണ്ട് തവണ ശാരീരികബുദ്ധിമുട്ടുകൾ കാരണം ആശുപത്രിയിൽ പോകേണ്ടി വന്നിട്ടുണ്ടെന്നും യുവതി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
ഭർത്താവും ഭർത്താവിന്റെ വീട്ടുകാരും ക്രൂരമായി പീഡിപ്പിച്ചിട്ടുണ്ടെന്ന് യുവതി പറയുന്നു. ഒരു കാര്യവും പുറത്ത് പറയാൻ പാടില്ലെന്ന് അസീബ് നിർബന്ധപൂർവം ഭീഷണിപ്പെടുത്തിയിരുന്നു. ഭാര്യയും ഭർത്താവും തമ്മിലുള്ള കാര്യങ്ങൾ പുറത്തു പറയുന്നത് ദൈവനിന്ദയാണെന്ന് ഭർത്താവ് തന്നെ വിശ്വസിപ്പിച്ചിരുന്നുവെന്ന് യുവതി പറയുന്നു.
Also Read:ബിഹാർ സ്വദേശിനിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി റിമാൻഡിൽ
‘ലൈംഗിക വൈകൃതങ്ങൾക്ക് അടിമയായ ഭർത്താവ് പ്രകൃതി വിരുദ്ധ ലൈംഗികതക്ക് ഇരയാക്കി. ശാരീരികമായും മാനസികമായും കടുത്ത പീഡനങ്ങൾ ആണ് ഭർത്താവിന്റെ ഭാഗത്ത് നിന്നും അനുഭവിക്കേണ്ടി വന്നത്. സ്വന്തം വീട്ടിലെ ചടങ്ങുകൾക്ക് പോലും പങ്കെടുക്കാൻ അനുവദിച്ചിരുന്നില്ല. എന്നെ പുറത്ത് എവിടെയും എൻറെ വീട്ടിലേക്ക് പോലും പോകാൻ അനുവദിച്ചിരുന്നില്ല. ആരെങ്കിലും ചോദിച്ചാൽ എൻറെ ഇഷ്ടപ്രകാരമാണ് പോകാതിരിക്കുന്നത് എന്ന് പറയാൻ അയാൾ നിർബന്ധിച്ചിരുന്നു. രണ്ടു തവണയാണ് ശാരീരികബുദ്ധിമുട്ടുകൾ കാരണം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എല്ലാം ശരിയാകും എന്ന പ്രതീക്ഷയിൽ വീട്ടുകാരോട് പോലും ഒന്നും പറഞ്ഞിരുന്നില്ല’, യുവതി പറഞ്ഞു.
‘റൂമിന് ഉള്ളിൽ നടക്കുന്ന ഒരു കാര്യവും പുറത്ത് പറയരുത് എന്ന് അയാൾ മകളെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു. അങ്ങനെ പറയുന്നത് ദൈവനിന്ദയാണ് എന്നും അത് ദോഷമാകും എന്നും അയാൾ പറഞ്ഞിരുന്നു. അക്കാരണം കൊണ്ടാണ് ഇവൾ ആരോടും ഒന്നും പറയാതെ എല്ലാം സഹിച്ചത്. അഭിപ്രായ വ്യത്യാസങ്ങൾ എല്ലാം മധ്യസ്ഥം പറഞ്ഞ് തീർക്കാൻ ഉള്ള ശ്രമത്തിലായിരുന്നു. അതിനുവേണ്ടിയാണ് എന്ന് അസീബിനെ ജോലിസ്ഥലത്തും വിളിച്ചു കൊണ്ടു പോയത്. ചെറിയ ഉന്തുംതള്ളും ബഹളവും എല്ലാം ഉണ്ടായി. പക്ഷേ പരാതിയിൽ പറഞ്ഞതുപോലെയുള്ള ഉള്ള പ്രശ്നങ്ങൾ ഉണ്ടായിട്ടില്ല’, യുവതിയുടെ പിതാവ് ഷംസുദ്ദീൻ പറഞ്ഞു.
Also Read:ഇറാന്റെ ഏറ്റവും സുരക്ഷിതമായ ആണവകേന്ദ്രങ്ങളിലൊന്നിനെ തകര്‍ത്ത് ഇസ്രായേല്‍ രഹസ്യാന്വേഷണ ഏജന്‍സി
ജോലിസ്ഥലത്തുനിന്നും വിളിച്ചുകൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചു എന്നാണ് അസീബ്, ഭാര്യയുടെ ബന്ധുക്കൾക്കെതിരെ പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ യുവതിയുടെ പിതാവ് ഷംസുദിൻ അടക്കം ദിവസങ്ങളോളം ജയിലിൽ ആയിരുന്നു. വിവാഹ മോചനം ആവശ്യപ്പെട്ട് ഭാര്യ വീട്ടുകാർ മർദിച്ചു എന്നായിരുന്നു അസീബ് നൽകിയ പരാതി.
ആത്മഹത്യ ചെയ്യാൻ വരെ പലവട്ടം തോന്നിയിട്ടുണ്ട് എങ്കിലും അതെല്ലാം അതി ജീവിക്കാൻ കഴിഞ്ഞത് ഭാഗ്യം കൊണ്ടാണ്. മറ്റൊരു പെൺകുട്ടിക്കും ഇതുപോലെ അനുഭവം ഉണ്ടാകരുത് എന്ന് കരുതിയാണ് ഇതെല്ലാം ഇപ്പോൾ തുറന്നു പറയുന്നതെന്നും യുവതി പറഞ്ഞു. ഇവരുടെ പരാതിയിൽ മലപ്പുറം പോലീസ് കഴിഞ്ഞമാസം 24ന് അസീബിനെതിരെ പ്രകൃതി വിരുദ്ധ പീഡനത്തിനും ദേഹോപദ്രവത്തിനും അടക്കമുള്ള വിവിധ കുറ്റങ്ങൾ ചുമത്തി കേസെടുത്തിട്ടുണ്ട്. പക്ഷെ, ഇയാളെ അറസ്റ്റ് ചെയ്തിട്ടില്ല.
Post Your Comments