Latest NewsInternational

വിക്കിപീഡിയ സ്ഥാപകൻ ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടർ ലേലത്തിന് : സ്ട്രോബറി ഐമാക്കിന് മോഹവില

വാഷിംഗ്ടൺ: വിക്കിപീഡിയ സ്ഥാപകനായ ജിമ്മി വേയ്ൽസ് ഉപയോഗിച്ചിരുന്ന കംപ്യൂട്ടർ ലേലത്തിന്. 20 വർഷങ്ങൾക്കു മുമ്പ് അദ്ദേഹം ഉപയോഗിച്ചിരുന്ന സ്ട്രോബറി ഐമാക്ക് എന്ന കമ്പ്യൂട്ടറാണ് ലേലത്തിന് വെച്ചിരിക്കുന്നത്. 2001 ജനുവരി 15ന് വിക്കിപീഡിയ വെബ്സൈറ്റ് പുറത്തിറക്കുന്നതിനായി തന്റെ ഗവേഷണ വികസന പ്രവർത്തനങ്ങൾക്കുവേണ്ടി വെയ്ൽസ് ഉപയോഗിച്ചിരുന്ന കംപ്യൂട്ടറാണ് സ്ട്രോബറി ഐമാക്ക്‌. വിക്കിപീഡിയയിൽ ‘ഹലോ വേൾഡ്’ എന്ന് ആദ്യമായി കുറിച്ചതിന്റെ സക്രീൻ ഇമേജിന്റെ നോൺ ഫഞ്ചിബിൾ ടോക്കനും അദ്ദേഹം വിൽപ്പനയ്ക്ക് നൽകുന്നുണ്ട്.

ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യയിലൂടെ ഇതിന്റെ ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യാൻ സാധിക്കും. ജെപിഇജി ഫോർമാറ്റിൽ വിക്കിപീഡിയ പേജിന്റെ എൻഎഫ്ടി അവതരിപ്പിക്കുന്നതിനാൽ ഇത് വാങ്ങുന്നയാൾക്ക് എഡിറ്റ് ചെയ്യാൻ സാധിക്കുന്നതാണ്. ഡിസംബർ 15 വരെ എൻഎഫ്ടിയും കംപ്യൂട്ടറും വിൽപനയ്ക്ക് വയ്ക്കുമെന്ന് ലേലത്തിന് നേതൃത്വം നൽകുന്ന ക്രിസ്റ്റീസ് എന്ന സ്ഥാപനം വ്യക്തമാക്കി. ലക്ഷക്കണക്കിന് ഡോളർ ഇതിന് ലഭിക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും അവർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button