Latest NewsNewsInternational

പ്രവാചകനിന്ദയുണ്ടെന്ന് പറഞ്ഞ് വിക്കിപീഡിയ ബ്ലോക്ക് ചെയ്ത് പാകിസ്ഥാന്‍

ജനം പട്ടിണിയില്‍ നട്ടം തിരിയുമ്പോഴും മതനിന്ദ പൊക്കിപിടിച്ച് രാജ്യം

ഇസ്ലാമബാദ്: രാജ്യം സാമ്പത്തികമായി തകര്‍ന്നടിഞ്ഞ് ജനങ്ങള്‍ പട്ടിണിയില്‍ നട്ടംതിരിയുമ്പോഴും മതത്തെ പൊക്കിപിടിച്ച് പാകിസ്ഥാന്‍. ഒരു കിലോ ധാന്യമാവിന് ആയിരം രൂപയിലേക്ക് വരെ വില ഉയര്‍ന്ന സാഹചര്യത്തിലും പാകിസ്ഥാന് അതൊന്നും ഒരു പ്രശ്‌നമേ അല്ല. സര്‍വ വിജ്ഞാനകോശമായ വിക്കിപീഡിയയില്‍ മതനിന്ദ ഉണ്ടെന്നതാണ് അവരുടെ പ്രശ്‌നം.

Read Also:യുഎഇ സാഹോദര്യത്തിന്റെ മുഖം: സമാധാനം നിലനിർത്തുന്നതിന് നിരന്തരം പരിശ്രമം നടത്തുന്ന രാജ്യമാണെന്ന് നീതിന്യായ മന്ത്രി

ഇതില്‍ ഇസ്ലാമിനെയും പ്രവാചകനെയും വിമര്‍ശിക്കുന്ന നിരവധി കണ്ടെന്റുകള്‍ ഉണ്ടെന്നാണ് പാക് സര്‍ക്കാറിന്റെ കണ്ടെത്തല്‍. വിക്കിപീഡിയയില്‍ അപകീര്‍ത്തികരമായ ഉള്ളടക്കമുണ്ടെന്ന് പാകിസ്ഥാന്‍ ടെലികമ്മ്യൂണിക്കേഷന്‍ അഥോറിറ്റി (പിടിഎ) നേരത്തെ വിക്കിപീഡിയയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇതിനെ തുടര്‍ന്ന് താക്കീതെന്ന നിലയില്‍ വിക്കിപീഡിയയുടെ സേവനം 48 മണിക്കൂര്‍ തടസ്സപ്പെടുത്തിയിരുന്നു. പിന്നീടാണ് പ്രവാചകനിന്ദ അടങ്ങിയ ഉള്ളടക്കം നീക്കം ചെയ്തില്ലെങ്കില്‍ നിരോധിക്കുമെന്ന മുന്നറിയിപ്പ് നല്‍കിയത്. എന്നാല്‍ ഇതിന് ശേഷവും ഉള്ളടക്കം പിന്‍വലിക്കാത്ത സാഹചര്യത്തിലാണ് വിക്കിപീഡിയയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി നിരോധിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button