ന്യൂയോർക്ക്: അമേരിക്കയുടെ തന്ത്രപ്രധാന ഭരണവിഭാഗമായ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിലെ ഔദ്യോഗിക ഫോണുകൾ ഹാക്ക് ചെയ്യപ്പെട്ടു. ഇസ്രായേലി കമ്പനിയായ എൻ.എസ്.ഒ ഗ്രൂപ്പ് നിർമ്മിച്ച ചാര സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് ഫോണുകൾ ഹാക്ക് ചെയ്തിരിക്കുന്നത്.
എൻ.എസ്.ഒ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള, അമേരിക്കയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ ഏറ്റവും ഗൗരവമുള്ള ഔദ്യോഗിക ഹാക്കിങ് ആണ് നടന്നിരിക്കുന്നത്. ആക്രമണത്തിനിരയായവർ കിഴക്കൻ ആഫ്രിക്ക, ഉഗാണ്ട എന്നീ മേഖല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരാണ്.
ആക്രമണത്തിന് പുറകിൽ ആരാണെന്ന് വ്യക്തമായിട്ടില്ല. ഒമ്പതോളം ജീവനക്കാരുടെ ഫോണുകൾ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കുന്നത്. എല്ലാവരും ആപ്പിൾ നിർമ്മിത ഐ ഫോണുകളാണ് ഔദ്യോഗിക ഫോണുകളായി ഉപയോഗിക്കുന്നത്.
Post Your Comments