ന്യൂഡൽഹി: ഇന്ത്യയും റഷ്യയും തമ്മിൽ ആദ്യമായി നടക്കാൻ പോകുന്ന 2+2 യോഗത്തിന്റെ ഭാഗമായി റഷ്യയുടെ വിദേശകാര്യ മന്ത്രി സെർജി ലവറോവ് ഇന്ത്യയിലെത്തും. ഡിസംബർ അഞ്ചിനാണ് അദ്ദേഹം ഇന്ത്യയിലെത്തുക. ഡൽഹിയിലെത്തിയ ശേഷം, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്ന് ഔദ്യോഗിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
തിങ്കളാഴ്ച, റഷ്യൻ പ്രധാനമന്ത്രി വ്ലാഡിമർ പുടിനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ കൂടിക്കാഴ്ച നടക്കുന്നതോടെ ഇരുരാജ്യങ്ങളുടെയും ഉഭയകക്ഷി ബന്ധത്തിൽ വളരെ വലിയ കുതിച്ചുചാട്ടമായിരിക്കും നടക്കുക. പ്രതിരോധ, നയതന്ത്ര മേഖലകളിലെ നിരവധി കാര്യങ്ങൾ ഇരുവരും ചർച്ച ചെയ്യും. ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയുടെ ഭാഗമായാണ് പുടിൻ ഡൽഹിയിൽ എത്തുന്നത്.
അന്നേ ദിവസം, ഇൻഡോ- റഷ്യൻ അന്താരാഷ്ട്ര ഭരണ കമ്മീഷന്റെ കൂടിക്കാഴ്ചയോടെയിരിക്കും ഔദ്യോഗിക പരിപാടികൾക്ക് തുടക്കം കുറിക്കുക. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ജനറൽ ഷോയ്ഗു എന്നിവരായിരിക്കും യോഗത്തിന് നേതൃത്വം വഹിക്കുക. വിദേശകാര്യ മന്ത്രി എസ്.ജയശങ്കറും യോഗത്തിൽ സന്നിഹിതനായിരിക്കും.
Post Your Comments