
ഇന്ന് നിരവധി പേരെ അലട്ടുന്ന ആരോഗ്യപ്രശ്ങ്ങളിലൊന്നാണ് അസിഡിറ്റി. ആമാശയത്തിലെ ഗ്യാസ്ട്രിക് ഗ്രന്ഥികളിൽ അമിതമായി ആസിഡ് ഉത്പാദിപ്പിക്കുന്ന അവസ്ഥയാണ് അസിഡിറ്റി. ദീർഘനേരം ഭക്ഷണം കഴിക്കാതിരിക്കുക, ഒഴിഞ്ഞ വയറ് അല്ലെങ്കിൽ ചായ, കോഫി, പുകവലി അല്ലെങ്കിൽ മദ്യപാനം എന്നിവയുടെ അമിതമായ ഉപയോഗം മൂലമാണ് അസിഡിറ്റി ഉണ്ടാകുന്നത്. അസിഡിറ്റി അകറ്റാൻ വീട്ടിൽ തന്നെ ചില മാർഗങ്ങളുണ്ട്.
➤ പുതിന ഇല
അസിഡിറ്റി മൂലമുണ്ടാകുന്ന വേദനയും ദഹനക്കേടും മാറ്റാൻ ഏറ്റവും മികച്ചതാണ് പുതിന ഇല. ആമാശയത്തിലെ ആസിഡ് കുറയ്ക്കുന്നതിനും ദഹനം മെച്ചപ്പെടുത്തുന്നതിനും ഇത് സഹായിക്കുന്നു. ദിവസവും പുതിനയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ദഹനപ്രശ്നങ്ങൾ അകറ്റാൻ ഗുണം ചെയ്യും.
➤ കറുവപ്പട്ട
അസിഡിറ്റിയുടെ ലക്ഷണങ്ങൾ കുറയ്ക്കാൻ കറുവപ്പട്ട ഏറെ ഗുണം ചെയ്യും. കറുവാപ്പട്ടയിൽ നിറയെ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. കുടലിലെ അണുബാധകൾ ഭേദമാക്കാൻ കറുവാപ്പട്ട ചായ കുടിക്കുന്നത് നല്ലതാണ്.
Read Also:- ടീമില്‍ നിലനിര്‍ത്താന്‍ സാധിക്കാതെ പോയ പ്രധാന താരങ്ങളെ ലേലത്തിലൂടെ ടീമില്‍ തിരിച്ചെത്തിക്കും: സഹീര്‍ ഖാന്‍
➤ ഇഞ്ചി
ദഹന, കുടൽ സംബന്ധമായ അസുഖങ്ങൾ മാറ്റാനും കഴിയുന്ന മറ്റൊരു അടുക്കള സാധനമാണ് ഇഞ്ചി. ഒരു ടീസ്പൂൺ ഇഞ്ചി നീര്, നാരങ്ങ നീര്, 2 ടീസ്പൂൺ തേൻ എന്നിവ ചെറുചൂടുവെളളത്തിൽ ചേർത്ത് കുടിക്കുക. ഇത് അസിഡിറ്റിയുടെ ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കും.
Post Your Comments