ന്യൂഡൽഹി: ഒമിക്രോൺ ഭീതിയെ തുടർന്ന് ഇന്ത്യയില്‍ നിന്ന് ക്വാറന്റൈന്‍ പാക്കേജ് ബുക്ക് ചെയ്ത് യാത്രക്കാര്‍ സൗദിയിലെത്തി തുടങ്ങി. തൊട്ടടുത്ത ദിവസങ്ങളിലേക്ക് കുറഞ്ഞ നിരക്കിലുള്ള ക്വാറന്റൈന്‍ പാക്കേജുകളുടെ ബുക്കിങ് പൂര്‍ത്തിയായിട്ടുണ്ട്. വിമാന ടിക്കറ്റ് വര്‍ധിച്ചതും പ്രവാസികള്‍ക്ക് വലിയ ബാധ്യതയാവുകയാണ്. സൗദിയില്‍ നിന്ന് രണ്ട് ഡോസെടുത്തവര്‍ക്ക് നേരിട്ട് നാട്ടിലെത്താൻ അവസരമുണ്ട്.
ഇതിനു പുറമെ സൗദിയില്‍ ഒരു ഡോസ് വാക്‌സിനെടുത്തവരാണെങ്കില്‍ മൂന്ന് ദിവസം ക്വാറന്റൈന്‍ വേണം. ഇന്ത്യയില്‍ നിന്ന് വാക്‌സിനെടുത്തവര്‍ക്കെല്ലാം അഞ്ച് ദിവസമാണ് ക്വാറന്റൈന്.
വാക്‌സിനെടുക്കാത്തവര്‍ക്ക് വിമാനക്കമ്ബനികള്‍ നിലവില്‍ പാക്കേജുകള്‍ നല്‍കുന്നില്ല. രണ്ട് വയസ്സുവരെയുള്ള കുട്ടികള്‍ക്ക് ക്വാറന്റൈന് ചാര്‍ജില്ല. രണ്ട് വയസ് പിന്നിട്ടവര്‍ മുതല്‍ 12 വയസ്സുവരെയുള്ളവര്‍ക്ക് അഞ്ച് ദിവസത്തെ കുറഞ്ഞ ക്വാറന്റൈന്‍ നിരക്ക് 1500 റിയാലാണ്. 12ന് മുകളിലുള്ള എല്ലാ പ്രായക്കാര്‍ക്കും 2000 ആണ് കുറഞ്ഞ ക്വാറന്റൈന്‍ നിരക്ക്. ടു സ്റ്റാര്‍ ഹോട്ടലുകളിലാണ് കുറഞ്ഞ നിരക്ക്. ഹോട്ടല്‍ മുതലുള്ള യാത്രയും പിസിആര്‍ ടെസ്റ്റും ഭക്ഷണവും ഇതില്‍ ഉള്‍പ്പെടുംയ. ഈ പാക്കേജുകളില്‍ ഭൂരിഭാഗവും ബുക്കിങ് പൂര്‍ത്തിയായി. സ്റ്റാര്‍ കാറ്റഗറി കണക്കാക്കി തിരിച്ച ക്വാറന്റൈന്‍ നിരക്കില്‍ മാറ്റം വരുന്നില്ല. എന്നാല്‍ ടിക്കറ്റ് നിരക്കാണ് പ്രവാസികളെ ആശങ്കയിലാക്കുന്നത്.
Post Your Comments