ന്യൂഡല്‍ഹി: വ്യവസായ സൗഹൃദരാജ്യമായി ബഹുദൂരം മുന്നിലെത്തിയ ഇന്ത്യയിൽ വമ്പൻ നിക്ഷേപത്തിനൊരുങ്ങി സൗദി അറേബ്യ. 10,000 കോടി ഡോളറിന്റെ നിക്ഷേപത്തിനാണ് സൗദി ഒരുങ്ങുന്നത്. പെട്രോകെമിക്കല്‍, അടിസ്ഥാന സൗകര്യം, ഖനനം തുടങ്ങിയ മേഖലകളിലാണ് സൗദി നിക്ഷേപം നടത്തുന്നത്. ഇന്ത്യയിലെ സൗദി അംബാസഡര്‍ സൗദ് ബിന്‍ മുഹമ്മദ് അല്‍ സാതിയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യ നിക്ഷേപം നടത്താന്‍ അനുയോജ്യമായ കേന്ദ്രമാണെന്നും എണ്ണ, വാതക, ഖനന മേഖലകളില്‍ ഇന്ത്യയുമായി ദീര്‍ഘകാല ബന്ധമാണ് സൗദി പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ വിഷന്‍ 2030 ന്റെ ഭാഗമായാണ് ഇന്ത്യയിലെ വിവിധ മേഖലകളില്‍ സൗദി നിക്ഷേപം നടത്തുന്നത്. ഇരുരാജ്യങ്ങള്‍ക്കും സഹകരിക്കാന്‍ സാധിക്കുന്ന 40 അവസരങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം നിലവിലെ 3400 കോടി ഡോളറില്‍ നിന്ന് ഉയരുമെന്ന കാര്യത്തില്‍ സംശയിക്കേണ്ടതില്ലെന്നും മുഹമ്മദ് അല്‍ സാതി അറിയിച്ചു.
Post Your Comments