കോവിഡ് 19 ബോധവല്‍ക്കരണം ലക്ഷ്യമിട്ടു, പുത്തൻ ഫീച്ചറുമായി വാട്സ് ആപ്പ്. ലോക ആരോഗ്യ സംഘടനയുമായി സഹകരിച്ച് ക്വാറന്റൈന്‍ സ്റ്റിക്കറുകളാണ് വാട്സ് ആപ്പ് പുറത്തിറക്കിയത്. Together at Home എന്ന പേരിൽ ക്വാറന്റൈന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ കുഞ്ഞു കാര്‍ട്ടൂണ്‍ സ്റ്റിക്കറുകളായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്.
ലോകത്തിലെ നിലവിലെ സാഹചര്യത്തില്‍ ഈ സ്റ്റിക്കറുകള്‍ക്ക് വളരെയെറെ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്.ഐസൊലേഷനില്‍ കഴിയുന്ന പ്രിയപ്പെട്ടവരുടെ സുഖ വിവരം അന്വേഷിക്കാനും ആളുകളെ കൈ കഴുകല്‍, സാമൂഹിക അകലം പാലിക്കല്‍, വ്യായാമം ചെയ്യല്‍ പോലുള്ള കാര്യങ്ങള്‍ ഓര്‍മിപ്പിക്കാനും ഓരോരുത്തര്‍ക്കും സ്റ്റിക്കറുകള്‍ ഉപയോഗിക്കാന്‍ സാധിക്കുമെന്നാണ് വാട്സ് ആപ് നൽകുന്ന വിശദീകരണം
Post Your Comments