ThiruvananthapuramNattuvarthaLatest NewsKeralaNewsCrime

പോലീസ് സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ട് പുഴയിൽ ചാടിയ പ്രതി മുങ്ങി മരിച്ചു

ഇടുക്കി: തൊടുപുഴ പൊലീസ് സ്റ്റേഷനിൽ നിന്ന് രക്ഷപെട്ട് പുഴയിൽ ചാടിയ പ്രതി മുങ്ങി മരിച്ചു. അടിപിടി കേസുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത കോലാനി സ്വദേശി ഷാഫിയാണ് മരിച്ചത്. തൊടുപുഴയിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാരന് കഴിഞ്ഞ ദിവസം മർദ്ദനമേറ്റിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് കോലാനി സ്വദേശി ഷാഫിയെ പൊലീസ് കസ്റ്റഡിയിലെത്തത്. പൊലീസ് സ്റ്റേഷനിലെത്തിച്ച് ലോക്കപ്പിലാക്കിയെങ്കിലും ഇത് പൂട്ടിയിരുന്നില്ല.

Also Read : കോവിഡ് പ്രതിരോധം: ബൂസ്റ്റർ ഡോസ് നിർബന്ധമാക്കി സൗദി

സമീപത്തുണ്ടായിരുന്ന പൊലീസുകാരൻ മാറിയ സമയത്ത് ഇയാൾ ലോക്കപ്പ് തുറന്നു പുറത്തിറങ്ങുകയായിരുന്നു. തുടർന്ന് സ്റ്റേഷനോട് ചേർന്ന് ഒഴുകുന്ന തൊടുപുഴയാറിലേക്ക് ചാടി. ഷാഫി നീന്തി രക്ഷപെട്ടെന്നാണ് ആദ്യം കരുതിയത്. എന്നാൽ, അഞ്ഞൂറ് മീറ്ററോളം നീന്തിയ ഇയാൾ വെള്ളത്തിൽ മുങ്ങിത്താണതായി മനസിലായതോടെ തെരച്ചിൽ ആരംഭിച്ചു. പൊലീസും ഫയർ ഫോഴ്സും ആദ്യ ഘട്ടത്തിൽ നടത്തിയ തെരച്ചിലിൽ ഇയാളെ കണ്ടെത്താനായില്ല. തുടർന്ന് കോതമംഗലത്ത് നിന്ന് സ്കൂബ സംഘവുമെത്തി.

ഇവർ നടത്തിയ തെരച്ചിലിലാണ് ഷാഫിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ഉദ്യോഗസ്ഥരുടെ വീഴ്ച സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി ഇടുക്കി ജില്ല പൊലീസ് മേധാവി ആർ കറുപ്പസ്വാമി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button