ന്യൂഡല്‍ഹി: കേരളത്തില്‍ സ്ത്രീകള്‍ക്കെതിരെ വര്‍ധിച്ചു വരുന്ന അതിക്രമങ്ങളില്‍ രോഷം പ്രകടിപ്പിച്ച് കേന്ദ്ര വനിത ശിശുക്ഷേമമന്ത്രി സ്മൃതി ഇറാനി. സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ വര്‍ധിക്കുന്നതായി കെ മുരളീധരനാണ് ലോക്‌സഭയില്‍ പറഞ്ഞത്. കൂടാതെ പൊലീസ് പ്രതികളെ സംരക്ഷിക്കുകയും സഹായിക്കുകയും ചെയ്യുന്നതായി മുരളീധരന്‍ പറഞ്ഞു.
Read Also : എത്രകാലം മൗനം തുടരും, ഇതാണോ പുതിയ പാക്കിസ്ഥാന്‍: ഇമ്രാന്‍ ഖാനെ ട്രോളി പാക്ക് എംബസി
സംഭവത്തില്‍ രോഷം പ്രകടിപ്പിച്ച മന്ത്രി സ്മൃതി ഇറാനി ക്രമസമാധാന പാലനം സംസ്ഥാന വിഷയമാണെന്ന് വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന് വേണ്ട സഹായങ്ങള്‍ നല്‍കുന്നുണ്ടെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം കൊവിഡ് രണ്ടാം തരംഗത്തിനിടെ ഓക്‌സിജന്‍ കിട്ടാതെ മരിച്ചവരുടെ കണക്ക് കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ നല്‍കിയിട്ടില്ലെന്ന് ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ അറിയിച്ചു. പഞ്ചാബും അരുണാചല്‍ പ്രദേശും മാത്രമാണ് കൊവിഡ് രണ്ടാം തരംഗത്തിനിടെ ഓക്‌സിജന്‍ കിട്ടാതെ മരിച്ചവരുടെ കണക്ക് നല്‍കിയതെന്ന് അടൂര്‍ പ്രകാശിന്റെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.
Post Your Comments