KannurLatest NewsKerala

തലശേരിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച്‌ എസ്ഡിപിഐ പ്രകടനം: അക്രമാസക്തരായതോടെ നാട്ടുകാർ തല്ലിയോടിച്ചു, കൂട്ടയോട്ടം – വീഡിയോ

കെ ടി ജയ കൃഷ്ണൻ മാസ്റ്റർ ബലിദാന ദിനത്തോടനുബന്ധിച്ചുയർത്തിയ ഫ്ളക്സ് ബോർഡുകളും,കൊടി മരങ്ങളും പ്രകടനക്കാർ തകർത്തു.

കണ്ണൂർ: ഇന്നലെ വൈകിട്ട് തലശേരിയിൽ എസ്ഡിപിഐ പോപ്പുലർ ഫ്രണ്ട് പ്രകടനത്തിൽ പ്രകോപനപരമായ മുദ്രാവാക്യവും വെല്ലുവിളികളും. പ്രകടനം അക്രമാസക്തമായതോടെ നാട്ടുകാർ ഇടപെടുകയും ഇവരെ തല്ലിയൊടിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. നാദാപുരം,കടവത്തൂർ,പാറക്കടവ്,തുടങ്ങിയ പ്രദേശങ്ങളിൽ നിന്നടക്കം പ്രവർത്തകരെ എത്തിച്ചാണ് തലശ്ശേരിയിൽ പ്രകടനം നടത്തിയത് .
വെല്ലുവിളിയും,കൊലവിളിയുമായി നഗരത്തിൽ പ്രവർത്തകർ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.

കെ ടി ജയ കൃഷ്ണൻ മാസ്റ്റർ ബലിദാന ദിനത്തോടനുബന്ധിച്ചുയർത്തിയ ഫ്ളക്സ് ബോർഡുകളും,കൊടി മരങ്ങളും പ്രകടനക്കാർ തകർത്തു. ബി ജെ പി മണ്ഡലം കമ്മിറ്റി ഓഫീസായ വാടിക്കൽ രാമ കൃഷ്ണൻ മന്ദിരം ആക്രമിക്കാൻ ശ്രമിച്ചതോടെ സ്ഥലത്തുണ്ടായിരുന്ന ബി ജെ പി ആർ എസ് എസ് പ്രവർത്തകരും ഓഫീസ് പരിസരത്തെത്തി. ബിജെപി പ്രവർത്തകരെ പോലീസ് തടഞ്ഞതോടെ സംഭവം കണ്ട് നിന്ന നാട്ടുകാർ അടക്കമുള്ളവർ പോപ്പുലർ ഫ്രണ്ടുകാർക്കെതിരെ തിരിയുകയായിരുന്നു. തുടർന്ന് ഇവർ തിരിഞ്ഞോടുന്ന വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button