KeralaCinemaMollywoodLatest NewsNewsEntertainment

‘ജിഹാദിയെന്നും സുഡാപ്പിയെന്നും വിളിക്കുന്നവരോട് ഒന്നും പറയാനില്ല’: മരക്കാർ ചരിത്ര സിനിമയല്ലെന്ന് എം.എ നിഷാദ്

'ഒരു തരത്തിലും സ്വാധീനിക്കാത്ത സിനിമയായിരുന്നു കാലാപാനി, അതിൽ വെള്ളം ചേര്‍ത്തിട്ടുണ്ട്': എം.എ നിഷാദ്

പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ റിലീസ് ആയ മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഒരു ചരിത്ര സിനിമയെല്ലന്ന് കഴിഞ്ഞ ദിവസം സംവിധായകന്‍ എംഎ നിഷാദ് പറഞ്ഞത് ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇപ്പോഴിതാ, തനിക്കെതിരെയുള്ള വിമർശനങ്ങൾക്ക് മറുപടി നൽകുകയാണ് സംവിധായകൻ. ഇതൊരു ചരിത്ര സിനിമയല്ലെന്നും സംവിധായകന്റെ ചിന്തകളില്‍ നിന്നും ഭാവനയില്‍ നിന്നും ഉയര്‍ന്നതാണെന്നും നിഷാദ് ആവർത്തിച്ചു. ഇഷ്ടമായില്ലെങ്കിൽ അത് അങ്ങനെ പറയുമ്പോൾ തിരിച്ച്, ജിഹാദിയെന്നും സുഡാപ്പിയെന്നും വിളിക്കുന്നവരോട് തനിക്കൊന്നും പറയാനില്ല എന്നും നിഷാദ് ഒരു ചാനലിനോട് വ്യക്തമാക്കി.

‘മരക്കാര്‍ ചരിത്ര സിനിമയായി കാണാന്‍ എന്നിലെ പ്രേക്ഷകന് കഴിയുന്നില്ല. സോഷ്യല്‍മീഡിയയില്‍ അഭിപ്രായം പ്രകടിപ്പിച്ചാല്‍ അതിന് ജിഹാദിയെന്നും സുഡാപ്പിയെന്നും വിളിക്കുന്നവരോട് എനിക്കൊന്നും പറയാനില്ല. ഇതിലൂടെ ഇത്തരക്കാരുടെ മാനസികനിലയാണ് വ്യക്തമാകുന്നത്. എല്ലാത്തരം സിനിമകളും പ്രിയദര്‍ശന്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ എല്ലാം മനോഹരമാണെന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്നെ ഒരു തരത്തിലും സ്വാധീനിക്കാത്ത സിനിമയായിരുന്നു കാലാപാനി. അതില്‍ വെള്ളം ചേര്‍ത്തിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ടെന്ന് പറയാന്‍ എനിക്ക് യാതൊരു മടിയുമില്ല. പക്ഷേ മലയാള സിനിമയില്‍ ഈയടുത്ത കാലത്തൊന്നും ഇത്രയും മനോഹരമായി സാങ്കേതിക മികവ് കണ്ട ഒരു സിനിമയില്ല. അരമണികൂര്‍ മാത്രമെ സിനിമയില്‍ പ്രണവുളളൂവെങ്കിലും വളരെ നന്നായി താരം അഭിനയിച്ചിട്ടുണ്ട്. എനിക്ക് വിമര്‍ശനപരമായ കാര്യങ്ങള്‍ ഉണ്ടെങ്കിലും താന്‍ അത് തുറന്നുപറയാന്‍ ആഗ്രഹിക്കുന്നില്ല. കാരണം ആ സിനിമയുടെ പിറകില്‍ ഉണ്ടായിട്ടുളള മൂന്നുവര്‍ഷത്തെ പരിശ്രമത്തെ ഒരു കലാകാരൻ എന്ന നിലയില്‍ ഞാന്‍ മാനിക്കേണ്ടതുണ്ട്’, നിഷാദ് റിപ്പോട്ടർ ചാനലിനോട് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button