തിരുവനന്തപുരം: തന്റേത് കമ്മ്യൂണിസ്റ്റ് കുടുംബം ആണെന്നും അത്തരം ഒരു കുടുംബത്തിൽ വളർന്നിട്ടും വീട്ടുകാർ അജിത്തിന്റെ ജാതിയെ കുറിച്ച് പറഞ്ഞ് പ്രശ്നമുണ്ടാക്കിയത് വളരെ വിഷമമുണ്ടാക്കിയെന്നും അനുപമ ചന്ദ്രൻ. അജിത്തിന്റെ ജാതിയെ കുറിച്ച് വീട്ടുകാർ പ്രശ്നമുണ്ടാക്കിയെന്ന് ‘ദി ക്യൂ’വിന് നൽകിയ അഭിമുഖത്തിൽ അനുപമ വെളിപ്പെടുത്തുന്നു. ഒരു നിശ്ചിത പ്രായത്തിൽ മാത്രമേ കല്യാണം കഴിക്കാവൂ എന്നൊക്കെ പറയുന്നത് ശരിയല്ലെന്നും ഇന്ന പ്രായത്തിൽ അമ്മയാകണം എന്ന് ഫെമിനിസ്റ്റുകൾ പറയുന്നത് ശരിയാണെന്ന് തോന്നുന്നില്ലെന്നും അനുപമ പറയുന്നു.
‘പ്രസവത്തെ കുറിച്ച് അറിഞ്ഞപ്പോൾ അജിത്തിന്റെ ജാതിയെ കുറിച്ച് വീട്ടുകാർ വളരെ മോശമായി പറഞ്ഞിട്ടുണ്ട്. എന്റേത് ഒരു പാർട്ടി ഫാമിലി ആണ്. ഒരു കമ്മ്യൂണിസ്റ്റ് കുടുംബം. വീട്ടിൽ വിളക്ക് കത്തിക്കണം, അമ്പലത്തിൽ പോകണം എന്നുള്ള ആചാരങ്ങൾ ഒന്നുമില്ല. അമ്മ ക്രിസ്ത്യൻ ആണ്. അച്ഛൻ ഹിന്ദു ആണ്. അമ്മയുടെ നാട്ടിൽ പോകുമ്പോൾ പള്ളിയിൽ പോകും. ഇവിടെ ആണെങ്കിൽ നമുക്ക് ഇഷ്ടമുണ്ടെങ്കിൽ അമ്പലത്തിൽ പോകാം. അച്ഛന് ഇതൊന്നും ഇഷ്ടമല്ല. പള്ളിയിലും അമ്പലത്തിലും പോകുന്നത് ഇഷ്ടമല്ല. എനിക്ക് എല്ലാ ദൈവവും ഒന്നായിരുന്നു. എല്ലാ മതവും ഒന്നായിരുന്നു. അതുകൊണ്ട് ആരോടും ഞാൻ ജാതി ചോദിച്ചിട്ടില്ല’, അനുപമ പറയുന്നു.
Also Read:റൺവേയിൽ വച്ച് ടയർ പൊട്ടി : വിമാനം തള്ളി നീക്കി യാത്രക്കാരും ജീവനക്കാരും, വൈറലായി വീഡിയോ
‘പ്ലാൻ ചെയ്തത് പോലെ അല്ല ജീവിതം പോവുക. ഇപ്പോൾ അമ്മയാകുമെന്ന് ഞാൻ ഒരിക്കലും വിചാരിച്ചതല്ല. അജിത്ത് നഴ്സ് ആണ്. മെഡിക്കൽ ഫീൽഡിൽ ഉള്ള ഒരാളെ വിഹാഹം കഴിക്കുമെന്ന് കരുതിയില്ല, ഇപ്പോൾ ഞാൻ ഒരു നഴ്‌സിന്റെ കൂടെയല്ലേ ജീവിക്കുന്നത്. കുറച്ച് കൂടി ആഴത്തിൽ ചന്തിക്കാൻ ശേഷി ഉള്ളവരാണ് ഫെമിനിസ്റ്റുകളും എഴുത്തുകാരും. എന്റെ വിഷയം ചർച്ച ആയശേഷമാണ് അജിത്തിനെ പാർട്ടിയിൽ നിന്നും പുറത്താക്കുന്നത്. വൃത്തികെട്ട സ്വഭാവമാണ് അജിത്തിനെന്നായിരുന്നു പാർട്ടി പറഞ്ഞത്. അത്ര വൃത്തികെട്ട സ്വഭാവം ആയിരുന്നുവെങ്കിൽ പാർട്ടിയിൽ വെച്ചോണ്ടിരുന്നത് എന്തിനാ? ആ സമയത്ത് എന്നെ പുറത്താക്കിയുമില്ല. ഞാൻ ഗർഭിണി ആയത് പുള്ളി ഒറ്റയ്ക്ക് ചെയ്ത ഒരു തെറ്റായിട്ടാണ് പാർട്ടി കാണുന്നത്. എനിക്ക് ഇതിൽ ഒരു പങ്കാളിത്തവും ഇല്ല എന്ന് തോന്നുന്നു’, അനുപമ പറയുന്നു.
Post Your Comments