കാഠ്മണ്ഡു: നേപ്പാൾ വിമാനത്താവളത്തിൽ റൺവേയിൽ വെച്ച് ലാൻഡ് ചെയ്തിരുന്ന വിമാനത്തിന്റെ ടയർ പൊട്ടി. കോൾട്ടിയിലെ ബാജുറ വിമാനത്താവളത്തിലാണ് സംഭവം നടന്നത്. വിമാനം തള്ളി നീക്കുന്ന യാത്രക്കാരുടെയും ജീവനക്കാരുടെയും വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
ലാൻഡിംഗ് ഗിയർ പ്രവർത്തിപ്പിക്കവേ വിമാനത്തിന്റെ ടയർ പൊട്ടിയതായി മനസിലാക്കിയ പൈലറ്റ് വളരെ ശ്രദ്ധാപൂർവ്വം വിമാനം ലാൻഡ് ചെയ്യിക്കുകയായിരുന്നു. തുടർന്ന് റൺവേയിൽ നിന്നും അദ്ദേഹത്തിന് വിമാനം മാറ്റാൻ കഴിയാത്ത സാഹചര്യത്തിലാണ് യാത്രക്കാരും മറ്റു ജീവനക്കാരും ഇടപെടുന്നത്.
റൺവേയിൽ വിമാനം നിശ്ചലമായി കിടക്കുന്ന സാഹചര്യത്തിൽ മറ്റു വിമാനങ്ങൾക്കും ഇവിടെ നിന്ന് പറന്നുയരാനും ലാൻഡ് ചെയ്യാനും കഴിഞ്ഞിരുന്നില്ല. യാത്രക്കാർ ആകെ വലഞ്ഞ സാഹചര്യത്തിലാണ് യാത്രക്കാരും മറ്റു ജീവനക്കാരും സഹായവുമായി എത്തിയത്.
വീഡിയോ കാണാം..
सायद हाम्राे नेपालमा मात्र होला ! pic.twitter.com/fu5AXTCSsw
— Samrat (@PLA_samrat) December 1, 2021
Post Your Comments