കൊച്ചി: വഖഫ് മതസ്ഥാപനമാണെന്നും ജീവനക്കാരെ നിയമിക്കുന്നതിനുള്ള അധികാരം വിശ്വാസികള്‍ക്കു മാത്രമാണെന്നും ചൂണ്ടിക്കാണിച്ച് കെഎന്‍എം വൈസ് പ്രസിഡന്റ് ഹുസൈന്‍ മടവൂര്‍ രംഗത്ത്. വഖഫ്‌ബോര്‍ഡ് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നത് വിശ്വാസികളാണെന്നും അത്‌കൊണ്ട് കാര്യങ്ങള്‍ തീരുമാനിക്കുന്നതും വിശ്വാസികള്‍ ആകണമെന്നും ഹുസൈന്‍ മടവൂര്‍ പറഞ്ഞു. നിയമന അധികാരം ബോര്‍ഡിനാണെന്നും , സര്‍ക്കാര്‍ ഇടപെടല്‍ പള്ളികളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും ഹുസൈന്‍ മടവൂര്‍ വ്യക്തമാക്കി.
Read Also : തലശേരിയില്‍ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു
‘ഇന്ത്യയില്‍ മുപ്പത് വഖഫ്‌ബോര്‍ഡുകളുണ്ട്. ഇവിടെയെല്ലാം ഉദ്യോഗസ്ഥരെ നിയമിക്കുന്നത് വഖഫ്‌ബോര്‍ഡ് തന്നെയാണ്. ഇന്റര്‍വ്യൂ നടത്തി യോഗ്യരായ ആളുകളെയാണ് വഖഫ്‌ബോര്‍ഡ് തെരഞ്ഞെടുക്കുന്നത്. കേരളത്തില്‍ ഉദ്യേഗസ്ഥരെ നിയമിക്കാനുള്ള അധികാരം സര്‍ക്കാരിന് വിടണമെന്നാണ് ആവശ്യപ്പെടുന്നത്. വഖഫ് ബോര്‍ഡിലേക്ക് പിഎസ് എസി വഴി നിയമനം നടത്താനാണ് സര്‍ക്കാര്‍ തീരുമാനിക്കുന്നത്. ഇതിനെതിരെയാണ് പ്രതിഷേധം’ , ഹുസൈന്‍ മടവൂര്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചയിലേക്ക് ക്ഷണിച്ച സര്‍ക്കാര്‍ നിലപാട് സ്വാഗതാര്‍ഹമാണെന്നും തീരുമാനം ഉടന്‍ പിന്‍വലിക്കണമെന്നും ഹുസൈന്‍ മടവൂര്‍ ആവശ്യപ്പെട്ടു.
Post Your Comments