മൂവാറ്റുപുഴ: ധനസഹായം വാഗ്ദാനം ചെയ്ത് വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ ഒരാൾ പൊലീസ് പിടിയിൽ. നെല്ലാട് കണ്ടോത്തുകുടി പുത്തന്‍വീട്ടില്‍ ഷാജി (ഷിജിൽ-49) യാണ് കുന്നത്തുനാട് പൊലീസിന്റെ പിടിയിലായത്.
വീടുപണിക്കായി വീട്ടമ്മ ലോണ്‍ എടുത്തിരുന്നു. എന്നാൽ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് ബാങ്കില്‍ നിന്നു ജപ്തി നോട്ടീസ് വന്നു. തുടർന്ന് കുടിശിക തീര്‍ക്കാനും ആധാരം തിരിച്ചെടുക്കാനും സഹായിക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി പ്രതി പീഡിപ്പിക്കുകയായിരുന്നു.
Read Also : സ്പോക്കണ് ഇംഗ്ലീഷ് പഠിക്കാനെത്തിയ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം : ട്യൂഷന് സെന്റര്‍ ഉടമ പിടിയിൽ
വീട്ടമ്മയുടെ പരാതിയെ തുടര്‍ന്ന് ഒളിവില്‍ പോയ ഇയാളെ മൂവാറ്റുപുഴയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. പ്രത്യേക സംഘം രൂപീകരിച്ച് നടന്ന അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments