കൊല്‍ക്കത്ത : പശ്ചിമബംഗാളില്‍ പൗരത്വ നിയമം നടപ്പാക്കണം എന്ന ആവശ്യം ശക്തമാകുന്നു. സംസ്ഥാനത്ത് പൗരത്വ ഭേദഗതി നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പശ്ചിമ ബംഗാള്‍ ഘടകം പാര്‍ട്ടി നേതാക്കളുടെ സംഘം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും.
പശ്ചിമ ബംഗാള്‍ ബിജെപി അധ്യക്ഷന്‍ സുകാന്ത മജുംദാര്‍, പാര്‍ട്ടി വൈസ് പ്രസിഡന്റ് ദിലീപ് ഘോഷ്, ബിജെപി എംപി സൗമിത്ര ഖാന്‍ എന്നിവരടങ്ങുന്ന സംഘമാകും പ്രധാനമന്ത്രിയെ കാണുക . ബംഗാളിലെ മറ്റു പല വിഷയങ്ങളും പ്രധാനമന്ത്രിയ്ക്ക് മുന്നില്‍ ഇവര്‍ ഉന്നയിക്കും . സിഎഎ ഉടന്‍ നടപ്പാക്കണമെന്ന ആവശ്യം തങ്ങള്‍ ഉന്നയിക്കുമെന്ന് ബിജെപി എംപി സൗമിത്ര ഖാന്‍ പറഞ്ഞു. യഥാര്‍ത്ഥ പൗരന്മാര്‍ക്ക് പൗരത്വം ലഭിക്കുന്നതിന് ബംഗാളില്‍ സിഎഎ നടപ്പാക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെടുമെന്ന് പാര്‍ട്ടി വൈസ് പ്രസിഡന്റ് ദിലീപ് ഘോഷും പറഞ്ഞു.
തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബംഗാളില്‍ ബലാത്സംഗം, കൊലപാതകം, തുടങ്ങിയ ആക്രമണങ്ങള്‍ നടത്തുകയാണെന്നും ഇവര്‍ ആരോപിച്ചു.
Post Your Comments