ThiruvananthapuramErnakulamKeralaLatest NewsNews

‘മകള്‍ക്കൊപ്പം’ മൂന്നാംഘട്ടത്തിന് ഇന്ന് തുടക്കം: പ്രതിപക്ഷ നേതാവ് മോഫിയയുടെ കലാലയത്തില്‍

ചടങ്ങില്‍ മോഫിയയുടെ പിതാവ് ദില്‍ഷാദും പങ്കെടുക്കും

തിരുവനന്തപുരം: സ്ത്രീധനത്തിന്റെ പേരില്‍ ആത്മഹത്യകളും കൊലപാതകങ്ങളും ആവര്‍ത്തിക്കാതിരിക്കാന്‍ പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ‘മകള്‍ക്കൊപ്പം’ ക്യാമ്പെയിന്റെ മൂന്നാം ഘട്ടത്തിന് ഇന്ന് തുടക്കമാകും. ആലുവയില്‍ ആത്മഹത്യ ചെയ്ത നിയമ വിദ്യാര്‍ത്ഥിനി മോഫിയ പഠിച്ചിരുന്ന തൊടുപുഴ അല്‍-അസര്‍ കോളേജില്‍ രാവിലെ 11ന് ആരംഭിക്കുന്ന പരിപാടി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. പി.ജെ ജോസഫ് എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മോഫിയയുടെ പിതാവ് ദില്‍ഷാദും പങ്കെടുക്കും.

Read Also : പെരിയ ഇരട്ടക്കൊലപാതകം പാര്‍ട്ടി അറിഞ്ഞല്ല: നിയമപരമായി കൂടെ നില്‍ക്കും, ഒന്നും ഒളിച്ചുവയ്ക്കാനില്ലെന്ന് സിപിഎം

സ്ത്രീധനത്തിനെതിരെ കേരളത്തിലെ കലാലയങ്ങള്‍ കേന്ദ്രീകരിച്ചുള്ള സംവാദങ്ങളും ബോധവത്ക്കരണ പരിപാടികളുമാണ് മകള്‍ക്കൊപ്പം ക്യാമ്പെയിന്റെ മൂന്നാംഘട്ടത്തില്‍ സംഘടിപ്പിക്കുന്നത്. കുട്ടികളില്‍ ആത്മവിശ്വാസവും പ്രതിസന്ധികളെ മറികടക്കാനുള്ള ധൈര്യവും ഉണ്ടാക്കുകയാണ് ക്യാമ്പെയിന്റെ ലക്ഷ്യം. പെണ്‍കുട്ടികളോട് എങ്ങനെയാണ് പെരുമാറേണ്ടതെന്ന് ആണ്‍കുട്ടികളും പഠിക്കണം. വിവാഹം കഴിക്കുന്ന പെണ്‍കുട്ടിയെ പങ്കാളിയായി കണ്ട് പരസ്പര ബഹുമാനത്തോടെ പെരുമാറാന്‍ ആണ്‍കുട്ടികള്‍ക്ക് കഴിയണം. ഇനി ഒരു കുടുംബത്തിനും സ്ത്രീധനത്തിന്റെ പേരില്‍ മകളെ നഷ്ടപ്പെടാതിരിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് പൊതുപ്രവര്‍ത്തകരും പൊതുസമൂഹവും ഏറ്റെടുക്കേണ്ടതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ക്യാമ്പെയിന്റെ ഭാഗമായി പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയില്‍ ടോള്‍ ഫ്രീ നമ്പര്‍ ഏര്‍പ്പെടുത്തുകയും സൗജന്യ നിയമസഹായത്തിനായി സംസ്ഥാനത്തെ 82 കോടതി സെന്ററുകളില്‍ 126 അഭിഭാഷകരെ ചുമതപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button