യങ്കൂൺ: മ്യാന്മറിൽ പ്രതിഷേധക്കാരെ സൈന്യം കരുതിക്കൂട്ടി കൊല്ലുന്നുവെന്ന് റിപ്പോർട്ട് ചെയ്ത് മനുഷ്യാവകാശ സംഘടന. ഇക്കഴിഞ്ഞ മാർച്ച് 14ന് നടന്ന കൊലപാതകങ്ങളെ ഉദ്ധരിച്ച് പ്രമുഖ മനുഷ്യാവകാശ സംഘടനയായ ഹ്യൂമൻ റൈറ്റ്സ് വാച്ച് ആണ് ഈ വിവരം പുറത്തു വിട്ടത്. കണക്കുകൾ പ്രകാരം, ആ ഒരു ദിവസം മാത്രം കൊല്ലപ്പെട്ടത് 65 പേരാണ്.
ഈ കൊലപാതകങ്ങളെല്ലാം തന്നെ ആസൂത്രിതവും മുൻകൂട്ടി നിശ്ചയിച്ചതുമാണെന്ന് സംഘടന പുറത്തു വിട്ട റിപ്പോർട്ടിൽ പറയുന്നു. തെരുവിൽ പ്രതിഷേധം നടത്തിയിരുന്ന സാധാരണ പൗരന്മാരും തൊഴിലാളികളും അടങ്ങുന്ന ജനവിഭാഗത്തെ സൈന്യം വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. കൊല്ലുക എന്ന് ഉദ്ദേശത്തോടു കൂടിയാണ് പ്രതിഷേധക്കാർക്കെതിരെ മ്യാന്മർ സൈന്യം ശക്തമായ ആക്രമണം അഴിച്ചു വിട്ടത്.
ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ, മ്യാന്മർ ഭരിച്ചിരുന്ന ഓങ് സാൻ സൂ ചി സർക്കാരിനെ പട്ടാള അട്ടിമറിയിലൂടെ മ്യാൻമർ സൈന്യം താഴെ ഇറക്കിയിരുന്നു. ഇതേത്തുടർന്ന് ഭരണം പിടിച്ചെടുത്ത സൈനിക നടപടിക്കെതിരെയാണ് രാജ്യത്ത് പ്രക്ഷോഭം നടക്കുന്നത്. എന്നാൽ, ക്രൂരമായ സമീപനമാണ് പ്രതിഷേധക്കാർക്കെതിരെ സൈന്യം സ്വീകരിക്കുന്നതെന്നാണ് പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
Post Your Comments