അബുദാബി: യുഎഇയിലും ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു. ഡിസംബർ 1-ന് രാത്രിയാണ് യു എ ഇ ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. മറ്റൊരു അറബ് രാജ്യത്തിലൂടെ ഒരു ആഫ്രിക്കൻ രാജ്യത്ത് നിന്ന് യു എ യിലേക്ക് പ്രവേശിച്ച ഒരു ആഫ്രിക്കൻ വനിതയിലാണ് രാജ്യത്ത് ഒമിക്രോൺ വകഭേദത്തിന്റെ സാന്നിദ്ധ്യം ആദ്യമായി കണ്ടെത്തിയത്.
യു എ ഇയിൽ നിലവിൽ ബാധകമാക്കിയിട്ടുള്ള പ്രവേശന മാനദണ്ഡങ്ങളെല്ലാം പാലിച്ച് കൊണ്ടാണ് ഇവർ രാജ്യത്ത് പ്രവേശിച്ചതെന്നും കോവിഡ് വാക്‌സിനേഷൻ ഡോസ് ഇവൽ സ്വീകരിച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രോഗബാധതയെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. ഇവരുമായി സമ്പർക്കം പുലർത്തിയവരെയും നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. ഇവർക്ക് രോഗലക്ഷണങ്ങളൊന്നും പ്രകടമല്ലെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
Read Also: നീലിമല തുറക്കുന്നു : സന്നിധാനത്തും നീലിമലയിലും പരിശോധനകള്‍ നടത്തി റവന്യു ഉദ്യോഗസ്ഥര്‍
Post Your Comments