
കുന്നംകുളം: സ്കൂട്ടറിൽ സഞ്ചരിച്ച യുവതിയെ യുവാവ് കടന്നു ശ്രമിക്കാൻ ശ്രമിച്ചതായി പരാതി. പെരുമ്പിലാവിൽ നിന്ന് കുന്നംകുളം ഭാഗത്തേക്ക് വന്നിരുന്ന യുവതിക്ക് നേരെയായിരുന്നു കുന്നംകുളത്ത് വെച്ച് യുവാവ് അതിക്രമം നടത്തിയത്.
പിറകിൽ ചുവപ്പുനിറമുള്ള പൾസർ ബൈക്കിലെത്തിയ യുവാവ് ബൈക്ക് യുവതിയുടെ സ്കൂട്ടറിനോട് ചേർത്ത് പിടിച്ച് യുവതിയുടെ ശരീരത്തിൽ കയറി പിടിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
Read Also : ആറു വയസ്സുകാരിയെ ലൈംഗിക ഉദ്ദേശ്യത്തോടെ കടന്നുപിടിച്ചു : യുവാവ് പിടിയിൽ
തുടർന്ന് യുവതി ബഹളം വെച്ചതോടെ യുവാവ് കുന്നംകുളം ഭാഗത്തേക്ക് അതിവേഗത്തിൽ പോവുകയായിരുന്നു. കുന്നംകുളം അസി. പൊലീസ് കമീഷണർ ടി.എസ്. സിനോജിന്റെ നേതൃത്വത്തിൽ പ്രതിക്കായി പൊലീസ് അന്വേഷണം ശക്തമാക്കി.
Post Your Comments