Latest NewsNewsInternationalGulfQatar

ആശ്വാസ നടപടി: കോവാക്‌സിൻ എടുത്തവർക്ക് ഖത്തറിൽ പ്രവേശനം അനുമതി

ദോഹ: പ്രവാസികൾക്ക് ആശ്വാസ നടപടി. ഇന്ത്യയുടെ കോവിഡ് വാക്‌സിനായ കോവാക്സിൻ എടുത്തവർക്കും ഇനി ഖത്തറിൽ പ്രവേശനമുണ്ടാകും. ഭാരത് ബയോടെക്നോളജിയുടെ കോവാക്സിന് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയമാണ് അംഗീകാരം നൽകിയത്.

Read Also: 2021ൽ ഏറ്റവും കൂടുതൽ പേർ തെരഞ്ഞത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ: കണക്കുകൾ പുറത്തുവിട്ട് യാഹു

വ്യവസ്ഥകൾക്ക് വിധേയമായി കോവാക്സിന് അംഗീകാരം നൽകിയതായി മന്ത്രാലയം അറിയിച്ചു. നാലു വാക്‌സിനുകൾക്കാണ് ഇതുവരെ ഖത്തർ അംഗീകാരം നൽകിയത്. സിനോഫാം, സിനോവാക്, സപുട്നിക് വി എന്നിവയാണ് ഖത്തർ അംഗീകാരം നൽകിയ വാക്സിനുകൾ.

രണ്ടാമത്തെ ഡോസെടുത്ത് 14 ദിവസം കഴിഞ്ഞവർക്ക് മാത്രമാണ് ഖത്തറിലേക്ക് പ്രവേശനം അനുവദിക്കുന്നത്. ഖത്തറിലേയ്ക്കു പുറപ്പെടും മുൻപ് സെറോളജി ആന്റിബോഡി പരിശോധന നടത്തി പോസിറ്റീവായതിന്റെ റിപ്പോർട്ടും കൈവശമുണ്ടാകണം. യാത്രയ്ക്ക് മുൻപ് പരിശോധന നടത്താൻ കഴിഞ്ഞില്ലെങ്കിൽ ഖത്തറിലെത്തി ഏഴു ദിവസം ഹോട്ടൽ ക്വാറന്റീനിൽ കഴിയണമെന്നും നിർദ്ദേശമുണ്ട്.

Read Also: യുവാക്കള്‍ക്ക് ജോലിയില്ലെങ്കിലും കാറും ബൈക്കും ആഡംബര ജീവിതവും :കുഴല്‍പണ ഇടപാടില്‍ സഹീറും ഷമീറും സമ്പാദിച്ചത് ലക്ഷങ്ങള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button