പാലക്കാട്: ഒറ്റപ്പാലത്ത് മുസ്ലീം ലീഗിന്‍റെ കൊടിമരത്തിൽ റീത്ത് വെച്ച് പ്രതിഷേധം. പള്ളികളെ രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കുന്നതിനെതിരെയാണ് പ്രതിഷേധം. റീത്തിനൊപ്പം ഒരു നോട്ടീസുമുണ്ട്. പള്ളികളെ രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കരുത്, വര്‍ഗീയ ലീഗിനെതിരെ പ്രതിഷേധം, പള്ളികളിൽ രാഷ്ട്രീയം പാടില്ല തുടങ്ങിയവയാണ് നോട്ടീസിലുള്ളത്. ഇന്ന് രാവിലെയാണ് കൊടിമരത്തിൽ റീത്തും നോട്ടീസും പ്രത്യക്ഷപ്പെട്ടത്.
Also Read:ഒമിക്രോണ്‍ ഇന്ത്യയിലും: കർണാടകയിൽ രണ്ട് പേർക്ക് രോഗം സ്ഥിരീകരിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം
അതേസമയം വഖഫ് നിയമന പ്രശ്നത്തിൽ പള്ളികളിൽ പ്രതിഷേധിക്കാനുള്ള തീരുമാനം സമസ്ത തള്ളിയതോടെ നാളെ നടത്താനിരുന്ന പരിപാടികൾ ലീഗ് മാറ്റി. മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത ശേഷം മാത്രമായിരിക്കും പ്രതിഷേധത്തിലേക്ക് നീങ്ങുകയെന്ന് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ വ്യക്തമാക്കി. കോഴിക്കോട്ട് സമസ്ത അധ്യാപക, പണ്ഡിത സംഘടനകളുടെ സമരപ്രഖ്യാപന വേദിയിലാണ് സമസ്ത അധ്യക്ഷൻ സമരത്തിനില്ലെന്ന് പ്രഖ്യാപിച്ചത്.
ഇനിയെങ്കിലും ലീഗ് പള്ളികളിൽ എന്തു നടക്കണമെന്ന് പറയാതിരിക്കണമെന്ന് കെടി ജലീൽ പറഞ്ഞു. ലീഗ് പറയേണ്ടത് പള്ളിക്കൂടങ്ങളുടെ കാര്യമാണെന്നും, ലീഗിൻ്റെ കുതന്ത്രം പൊളിഞ്ഞുവെന്നും കെ ടി ജലീൽ പറഞ്ഞു. വഖഫ് ബോർഡ് നിയമനങ്ങളുമായി ബന്ധപ്പെട്ടുള്ള തെറ്റിദ്ധാരണകൾ നീക്കാനുള്ള ചർച്ചകൾ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ തുടരുമെന്നും ജലീൽ വ്യക്തമാക്കി.
Post Your Comments