തിരുവനന്തപുരം: പച്ചക്കറി സംഭരണം സംബന്ധിച്ച് തമിഴ്നാടുമായി ഇന്ന് തെങ്കാശിയില്‍ ഉദ്യോഗസ്ഥതല ചര്‍ച്ച നടത്തുമെന്ന് കൃഷി മന്ത്രി പി. പ്രസാദ്. ഹോര്‍ട്ടികള്‍ച്ചര്‍ എം.ഡി ഉള്‍പ്പെടെ ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്‍ പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുക്കും. തെങ്കാശിയില്‍ ഒരു പച്ചക്കറി സംഭരണശാല തുറക്കുന്ന കാര്യവും യോഗം ചര്‍ച്ച ചെയ്യും.
Read Also : ബിജെപിക്ക് ജനാധിപത്യമില്ല: ക്രൂരന്മാരുടെ പാര്‍ട്ടി, അവര്‍ ഷാരൂഖ് ഖാനെ വേട്ടയാടിയെന്ന് മമത ബാനര്‍ജി
ഇടനിലക്കാരെ ഒഴിവാക്കി നേരിട്ട് പച്ചക്കറി സംഭരിക്കുന്നതിന്റെ ഭാഗമായാണ് തമിഴ്നാടുമായി ചര്‍ച്ച നടത്തുന്നത്. പച്ചക്കറി വില കുറഞ്ഞാലും തെങ്കാശിയിലെ സംഭരണ കേന്ദ്രം നിലനിര്‍ത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ദക്ഷിണേന്ത്യന്‍ കൃഷി മന്ത്രിമാരുമായി കൂടിയാലോചന നടത്തുമെന്ന് മന്ത്രി പറഞ്ഞു. കര്‍ണാടക, തെലങ്കാന എന്നിവിടങ്ങളില്‍ നിന്നും ഇടനിലക്കാരെ ഒഴിവാക്കി പച്ചക്കറി എത്തിക്കാന്‍ ശ്രമം നടക്കുന്നുണ്ട്.
പച്ചക്കറി വിലക്കയറ്റം കേരളത്തില്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. കൃഷി ഒരു ജനകീയ ഉത്സവമായി മാറണമെന്നും കേരളത്തിന് പച്ചക്കറി ഉത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി.
Post Your Comments