കേപ്ടൗണ്‍ : ഒമിക്രോണ്‍ വകഭേദത്തെ ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തുന്നതിനു മുന്‍പേ അത് ബ്രിട്ടനില്‍ ഉണ്ടായിരുന്നു എന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവന്നു. സ്‌കോട്ട്ലാന്‍ഡില്‍ സ്ഥിരീകരിച്ച മിക്ക കേസുകളും ബന്ധപ്പെട്ടിരിക്കുന്നത് നവംബര്‍ 20 ന് നടന്ന ഒരു പരിപാടിയുമായാണ്. അതായത് ദക്ഷിണാഫ്രിക്ക ഈ വകഭേദത്തെ കണ്ടെത്തി ലോകത്തിന് മുന്നറിയിപ്പ് നല്‍കുന്നതിനും നാലു ദിവസം മുന്‍പ് നടന്ന ഒരു സ്വകാര്യ ചടങ്ങില്‍ നിന്നാണ് സ്‌കോട്ട്ലാന്‍ഡില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ച 10 പേരില്‍ ഒമ്പത് പേര്‍ക്കും രോഗബാധയുണ്ടായതെന്ന് നിക്കോള സ്റ്റര്‍ജന്‍ സ്ഥിരീകരിച്ചു.
Read Also : ഉംറ വിസകളിൽ എത്തുന്ന തീർത്ഥാടകർക്ക് 30 ദിവസം വരെ താമസിക്കാൻ അനുമതി: തീരുമാനവുമായി സൗദി
നവംബര്‍ 23 നായിരുന്നു ഇവരുടെ സാമ്പിളുകള്‍ പരിശോധിച്ചത്. ഗ്ലാസ്ഗോ, ക്ലൈഡ്, ലനാര്‍ക്ക്ഷയര്‍ എന്നിവിടങ്ങളിലുള്ള ഇവരില്‍ ആരും തന്നെ അടുത്തകാലത്തൊന്നും വിദേശയാത്രകള്‍ നടത്തിയിട്ടുമില്ല. ഇതാണ് ഇപ്പോള്‍ ആരോഗ്യവിദഗ്ദ്ധരെ ഞെട്ടിച്ചിരിക്കുന്നതും. കോപ് 26 നടക്കുന്നതിനിടയിലായിരിക്കണം ഈ വകഭേദം ബ്രിട്ടനിലെത്തിയത് എന്നതാണ് ഇപ്പോഴത്തെ സംശയം.
Post Your Comments